- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തറിൽ സംഘടിപ്പിച്ച സംസ്‌കൃതി വനിതാവേദി സെമിനാർ ശ്രദ്ധേയമായി
ദോഹ: സംസ്‌കൃതി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'വിഷരഹിത പച്ചക്കറിയും ആരോഗ്യസുരക്ഷയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കാലിക പ്രസക്തമായ വിഷയം കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് പ്രഭാ മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് ഏ കെ ജലീ
ദോഹ: സംസ്‌കൃതി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'വിഷരഹിത പച്ചക്കറിയും ആരോഗ്യസുരക്ഷയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കാലിക പ്രസക്തമായ വിഷയം കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് പ്രഭാ മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് ഏ കെ ജലീൽ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രമോദ് ചന്ദ്രൻ, പി. എൻ. ബാബുരാജൻ, അഹമ്മദ്കുട്ടി, മധുസൂദനൻ, പി. വിജയൻ, ബിജു മങ്കലം, വനിതാവേദി നേതാക്കളായ സബീന സലാം, അർച്ചന നായർ, ഗീത വിജയകുമാർ, സഖി ജലീൽ, സ്മിതാ ആദർശ്, 'അടുക്കളത്തോട്ടം ദോഹ'യെ പ്രതിനിധീകരിച്ച് അംബര പവിത്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
വനിതാവേദിയുടെ ബാനറിൽ നിർമ്മിച്ച 'കൃഷിയുടെ വഴിയെ' എന്ന ഹൃസ്വ ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.
Next Story