'ദോഹ: അന്തരിച്ച കവി ഒ.എൻ.വി യുടെ സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ച് 'സംസ്‌കൃതി'യുടെ അനുശൊചനയോഗം ചേർന്നു. കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം സായിഷ് വേണാട് അനുശൊചന പ്രമേയം അവതരിപ്പിച്ചു.

കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എം. ടി. മുഹമ്മദാലി, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രമോദ് ചന്ദ്രൻ, ഇ. എം. സുധീർ, സലാം എ. എച്ച്, ഷമ്മി ഗഫൂർ, ബിജു പി. മംഗലം എന്നിവർ സംസാരിച്ചു. സഖി ജലീൽ ഒ.എൻ.വി യുടെ കവിത അവതരിപ്പിച്ചു. 'സംസ്‌കൃതി' പ്രസിഡന്റ് എ. കെ. ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സിക്രട്ടറി കെ. കെ. ശങ്കരൻ സ്വാഗതവും, സിക്രട്ടറി ഗോപാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.