ദോഹ: സംസ്‌കൃതി അബു ഹമൂർ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സാൾട്ടസ് ജെ സാമുവൽ (പ്രസിഡന്റ്), മൊയ്തീൻ കുട്ടി പാമ്പോടൻ (സെക്രട്ടറി), നിജാവുദ്ദീൻ എം, രജീഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), സജികുമാർ വി പി, അനീഷ് വി എം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ യൂണിറ്റ് സമ്മേളനം തിരഞ്ഞെടുത്തു.

17 അംഗ എക്‌സിക്യുട്ടീവും നിലവിൽ വന്നു. അബു ഹമൂർ യൂണിറ്റ് സമ്മേളനം സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവും, മുൻ പ്രസിഡന്റുമായ പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. അബുഹമൂർ യൂണിറ്റ് മുൻ പ്രസിഡന്റ് എ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പി എൻ ബാബുരാജൻ, അഹമ്മദ്കുട്ടി അരളായിൽ എന്നിവർ സംസാരിച്ചു.