ദോഹ: സംസ്‌കൃതി നജ്മ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി രവി മണിയൂർ (പ്രസിഡന്റ്), ഓമനക്കുട്ടൻ പരുമല (സെക്രട്ടറി), അശോകൻ കോരപ്പാണ്ടി, രാജേഷ് കെ (വൈസ് പ്രസിഡന്റുമാർ), ഭരതാനന്ദ്, ഷിനൂപ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ യൂണിറ്റ് സമ്മേളനം തിരഞ്ഞെടുത്തു.

19 അംഗ എക്‌സിക്യുട്ടീവും നിലവിൽ വന്നു. സമ്മേളനം സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവും, മുൻ ജനറൽ സെക്രട്ടറിയുമായ പി. എൻ ബാബുരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുൻ വൈസ് പ്രസിഡന്റ് രവി മണിയൂർ അദ്ധ്യക്ഷത വഹിച്ചു. ഭരതാനന്ദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഓമനക്കുട്ടൻ പരുമല മൂന്ന് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി, ട്രഷറർ ശിവാനന്ദൻ വൈലൂർ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ അഹമ്മദ്കുട്ടി അരളായിൽ, ഇ എം സുധീർ, സരുൺ മാണി വയനാട്, ഷംസീർ അരിക്കുളം, യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം റിയു റോയ് എന്നിവർ സംസാരിച്ചു. ഗൾഫ് അമേച്വർ നാടക മത്സരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ദർശന രാജേഷ്, കവി മോഹൻ തുറവൂർ എന്നിവർക്ക് ഉപഹാരം നല്കി ആദരിച്ചു.