ദോഹ: സംസ്‌കൃതി വക്ര യൂണിറ്റ് സമ്മേളനം സമാപിച്ചു. പി രാജൻ (പ്രസിഡന്റ്), എസ് പ്രദീപ്കുമാർ (സെക്രട്ടറി) എന്നിവർ തുടരും. സുരേഷ്‌കുമാർ കെ പി, കെ കെ യൂസഫ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ബിനോയ് എബ്രഹാം, ഷാജഹാൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും യൂണിറ്റ് സമ്മേളനം തിരഞ്ഞെടുത്തു.

24 അംഗ എക്‌സിക്യുട്ടീവും നിലവിൽ വന്നു. സമ്മേളനം സംസ്‌കൃതി വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഷിഹാബ് തൂണേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എസ് പ്രദീപ്കുമാർ മൂന്ന് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, പ്രസിഡന്റ് എ കെ ജലീൽ, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ സമീർ സിദ്ദിഖ്, അഹമ്മദ്കുട്ടി അരളായിൽ, ഇ എം സുധീർ, ഓമനക്കുട്ടൻ പരുമല, രാജീവ് രാജേന്ദ്രൻ, സരുൺ മാണി മീനങ്ങാടി, യൂണിറ്റ് വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ കെ പി, യൂണിറ്റ് ജോ. സെക്രട്ടറി ബിനോയ് എബ്രഹാം എന്നിവർ സംസാരിച്ചു. സി ബി എസ് എ പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ സാന്ദ്ര സുനിൽ കുമാറിനെ അനുമോദിച്ചു.