ദോഹ: സംസ്‌കൃതി മിസ്സൈദ് യൂണിറ്റ് സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി ബിജു പി മംഗലം (പ്രസിഡന്റ്), എ പി കെ പ്രഭാകരൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. നിസാർ അയ്യപ്പൻ കാവിൽ, ഉണ്ണികൃഷ്ണൻ ടി പി എന്നിവരെ വൈസ് പ്രസിഡന്റുമാരായും, മോഹൻ വർഗ്ഗീസ്, ചിന്തുരാജ് സി എസ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. 17 അംഗ എക്‌സിക്യുട്ടീവിനേയും സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനം സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ബിജു പി മംഗലം അദ്ധ്യക്ഷത വഹിച്ചു. മോഹൻ വർഗ്ഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രഭാകരൻ എ പി കെ മൂന്ന് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ സമീർ സിദ്ദിഖ്, അഹമ്മദ്കുട്ടി അരളായിൽ, ഇ എം സുധീർ, ഓമനക്കുട്ടൻ പരുമല, രാജീവ് രാജേന്ദ്രൻ, സരുൺ മാണി മീനങ്ങാടി, യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം പ്രദീപ് എന്നിവർ സംസാരിച്ചു.