ദോഹ: സംസ്‌കൃതി വക്ര യൂണിറ്റും, വക്ര കിംസ് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 28 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കിംസ് മെഡിക്കൽ സെന്ററിൽ വച്ച് നടക്കും. താഴ്ന്ന വരുമാനക്കാർക്ക് വേണ്ടിയുള്ളതാണ് ക്യാമ്പ്.കഴിഞ്ഞ വർഷം നടത്തിയ ക്യാമ്പിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് തൊഴിലാളികൾക്ക് സൗജന്യ ചികിത്സ നല്കിയിരുന്നു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ, അമ്പലപ്പുഴ എം എൽ എ യും മന്ത്രിയുമായ ജി സുധാകരൻ ആയിരുന്നു മുഖ്യാതിഥി.

കൂടുതൽ വിവരങ്ങൾക്കും, റജിസ്‌ട്രേഷനും 55287546, 55619101, 55206998 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.