ദോഹ: സംസ്‌കൃതി ഗരാഫ യൂണിറ്റ് സമ്മേളനം സമാപിച്ചു. സമ്മേളനം സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവും, മുൻ ജനറൽ സെക്രട്ടറിയുമായ സമീർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുൻ പ്രസിഡന്റ് അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു രവി അനുശോചന പ്രമേയം അവതരിപ്പിച്ചു.

മുൻ ജോ. സെക്രട്ടറി അൻസാരി കടയ്ക്കൽ മൂന്ന് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, പ്രസിഡന്റ് എ കെ ജലീൽ, വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം പ്രമോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രസിഡന്റായി അൻസാരി കടയ്ക്കൽ, സെക്രട്ടറിയായി ഷർമ്മിസ് ബംഗ്‌ളാവിൽ എന്നിവരേയും, നിസാർ മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, വിഷ്ണു രവി, സജിത്ത് എൻ പി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു. 20 അംഗ എക്‌സിക്യുട്ടീവിനേയും സമ്മേളനം തിരഞ്ഞെടുത്തു.