ദോഹ: ജനക്ഷേമവും, അടിസ്ഥാന സൗകര്യ വികസനവും മുൻ നിർത്തിയിട്ടുള്ള ഇടതുപക്ഷ സർക്കാരിന്റെ രണ്ടാമത് ബജറ്റ് സ്വാഗതം ചെയ്യുന്നതായി 'സംസ്‌കൃതി'. പ്രവാസികൾക്ക് ഇത്രയധികം പ്രാധാന്യം നല്കിയിട്ടുള്ള ബജറ്റ് മുൻപുണ്ടായിട്ടില്ല. നോർക്കയ്ക്ക് നീക്കിവച്ചിരിക്കുന്നത് 61 കോടി രൂപയണ്.

ഗൾഫിൽ നിന്ന് തിരിച്ച് വന്ന മുൻ പ്രവാസികൾക്ക് സാന്ത്വന പരിപാടിക്ക് നീക്കി വച്ചിരിക്കുന്നത് 13 കോടി രൂപയാണ്. പ്രാവാസിക്ഷേമ പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. 'സംസ്‌കൃതി' അടക്കമുള്ള പ്രവാസി സംഘടനകൾ വിവിധ നിർദ്ദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയില്‌പ്പെടുത്തിയിരുന്നു.

തിരിച്ച് വന്ന മുൻ പ്രവാസികളുടെ നൈപുണ്യ വികസനത്തിന് തുക വകയിരുത്തിയത് ശ്ലാഘനീയമാണ്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രവാസി മലയാളികളെ കൂടി ഉൾപ്പെടുത്തി പ്രഖ്യാപിച്ച മലയോര, തീരദേശ ഹൈവേകൾ തുടങ്ങി എല്ലാ അർത്ഥത്തിലും പ്രവാസിക്ഷേമം മുൻ നിർത്തിയിട്ടുള്ള ബജറ്റാണിതെന്ന് സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ എന്നിവർ അഭിപ്രായപ്പെട്ടു.