ദോഹ: സംസ്‌കൃതി നടത്തി വരുന്ന പ്രഭാഷണ പരമ്പരയുടെ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ മുൻ വ്യവസായ വകുപ്പ് മന്ത്രിയായ എളമരം കരീം ''എൽ.ഡി.എഫ് സർക്കാരും പ്രവാസികളും'' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. മാർച്ച് 11 ശനിയാഴ്‌ച്ച വൈകിട്ട് 07.30 ന് ഐ സി സി അശോക ഹാളിലാണ് പരിപാടി.