ദോഹ: 31 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച് പോകുന്ന സംസ്‌കൃതിയുടെ പ്രാരംഭകാല പ്രവർത്തകനും മൻസൂറ യൂണിറ്റ് അംഗവുമായ കെ ബാലകൃഷ്ണൻ പേരാമ്പ്രയ്ക്ക് യാത്രയയപ്പ് നല്കി.

സംസ്‌കൃതി ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ സംസ്‌കൃതിയുടെ ഉപഹാരം നല്കി. സംസ്‌കൃതി ട്രഷറർ ശിവാനന്ദൻ വൈലൂർ, മൻസൂറ യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ അസീസ്, സിക്രട്ടറി സരുൺ മാണി വയനാട്, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ വിജയകുമാർ, ഷാനവാസ് ഏലച്ചോല, ഇ. എം. സുധീർ തുടങ്ങിയവ സംബന്ധിച്ചു.