ദോഹ: ജി സി സി യിലെ പൊന്നാനി നിവാസികളുടെ സാംസ്‌കാരിക സംഘടന ആയ ഇമ്പിച്ചിബാവ മെമോറിയൽ കൾച്ചറൽ ഓർഗനൈസേഷന്റെ (ഇംകോ) ഖത്തർ യൂണിറ്റ് മുൻ എം പിയും, എം എൽ എയും ആയിരുന്ന ഇ കെ ഇമ്പിച്ചിബാവ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

അഷ്റഫ് പൊന്നാനിയുടെ അധ്യക്ഷതയിൽ ഇംകോ സെക്രട്ടറി ഉസ്മാൻ റെഡ് സ്വാഗതവും ബാബു മണിയൂർ മുഖ്യപ്രഭാഷണവും സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, സംസ്‌കൃതി വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി, സിക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബാദുഷ ടി ബി നന്ദി രേഖപ്പെടുത്തി.