ദോഹ: ഹൃസ്വസന്ദർശനാർത്ഥം ഖത്തറിലെത്തിയ കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസ്സിയേഷൻ ജില്ലാ ട്രഷററുമായ പി സി സുബൈദയ്ക്ക് സംസ്‌കൃതി സ്വീകരണം നല്കി. സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ, സിക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ എന്നിവർ സംസാരിച്ചു.

കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സി കെ കുമാരൻ, മുൻ ഇന്ത്യൻ സ്ഥാനപതി ഡോ. ജോർജ്ജ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ യോഗം നുശോചനം രേഖപ്പെടുത്തി. ഐ സി ബി എഫ് വൈസ് പ്രസിഡന്റും, സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവുമായ പി എൻ ബാബുരാജൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.