ദോഹ: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകനും, കേരള ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷനു മായിരുന്ന കെ ആർ മോഹനൻ, പ്രശസ്ത മോഹിനിയാട്ടം കലാകാരി പ്രൊഫ. കലാമണ്ഡലം ലീലാമ്മ എന്നിവരുടെ നിര്യാണത്തിൽ 'സംസ്‌കൃതി' അനുശോചിച്ചു.

സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ പ്രസിഡന്റ് എ കെ ജലീലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചേർന്ന കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഇ എം സുധീർ അനുശോചനപ്രമേയം അവതരിപ്പിച്ചു സംസരിച്ചു. ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ, ഐ സി ബി എഫ് വൈസ് പ്രസിഡന്റും, സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവുമായ പി എൻ ബാബുരാജൻ, വൈസ് പ്രസിഡന്റുമാരായ എം ടി മുഹമ്മദാലി, സന്തോഷ് തൂണേരി എന്നിവർ സംസാരിച്ചു.