ദോഹ: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനു വിരാമമിട്ടു നാട്ടിലേക്ക് യാത്രയാകുന്ന സംസ്‌കൃതി വൈസ് പ്രസിഡന്റ്‌റ് എം ടി മുഹമ്മദാലിക്ക് ഖത്തർ സംസ്‌കൃതി യാത്രയയപ്പ് നൽകി. ഖത്തറിലെ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിൽ സജീവസാന്നിധ്യമായിരുന്ന മുഹമ്മദാലി തുടക്കം മുതൽ സംസ്‌കൃതി പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നു. ഖത്തർ എയർവെസിലെ ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ദേഹം തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിയാണ്.

സ്‌കിൽസ് ഡെവലപ്പ്‌മെന്റ് സെന്ററിൽ വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി അധ്യക്ഷനായിരുന്ന ചടങ്ങിൽ സംസ്‌കൃതി മുൻ പ്രസിഡന്റ് പ്രമോദ് ചന്ദ്രൻ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. ഇ എം സുധീർ, വനിതാവേദിക്ക് വേണ്ടി അർച്ചന , വിവിധ യൂനിറ്റ് സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു.

മലയാളി സമൂഹത്തിനു വേണ്ടി ഖത്തറിൽ പ്രവർത്തിക്കുന്ന വേറിട്ട ശബ്ദമാണ് സംസ്‌കൃതിയുടെ തെന്നു മറുപടി പ്രസംഗത്തിൽ ശ്രീ മുഹമ്മദാലി പറഞ്ഞു. സംസ്‌കൃതി സെക്രട്ടറി ഗോപാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ശിവാനന്ദൻ വൈലൂർ നന്ദിയും പറഞ്ഞു.