സംസ്‌കൃതി അൽ-ഖോർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക സമ്മേളനവും ഓണം ഈദ് ആഘോഷവും സംഘടിപ്പിച്ചു. അൽ-ഖോർ മിസ്‌നാദ് ബോയ്‌സ് സ്‌കൂളിൽ നടന്ന പരിപാടിയിൽ കനൽ നാടൻപാട്ട് സംഘത്തിന്റെ നാടൻ പാട്ടുകളും സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

സാംസ്‌കാരിക സമ്മേളം സംസ്‌കൃതി ജനറൽസെക്രട്ടറി കെ കെ ശങ്കരൻ ഉത്ഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡണ്ട് എ കെ ജലീൽ , എ സുനിൽ കുമാർ, ഷംസീർ അരിക്കുളം, പ്രദീപ് കുമാർ , സായിഷ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഷമ്മികപൂർ അധ്യക്ഷനായിരുന്നു പ്രേമൻ നന്ദിപ്രകാശിപ്പിച്ചു.