സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിന്റെ മുറ്റത്ത് പച്ചമരത്തണലിൽ ഒത്തുചേർന്നപ്രേക്ഷക ഹൃദയങ്ങളിൽ കവിതയുടെ നറുനിലാവ് തീർത്ത് സംസ്‌കൃതി ഖത്തർഅവതരിപ്പിച്ച ''ആർദ്രനിലാവ് 2017'' വേറിട്ട അനുഭവമായി.സംസ്‌കൃതി കേരളോത്സവത്തിന്റെ മൂന്നാം ദിനത്തിലാണ് മലയാളം കവിതാലാപന മത്സരം ആർദ്രനിലാവ് അരങ്ങേറിയത്. കലാമണ്ഡലം സബിത, കലാമണ്ഡലംആര്യശ്രീ, ശ്രീനന്ദ രാജേഷ് , സഞ്ജന സജീവ് ഗൗരി കൃഷ്ണ എന്നിവർഅവതിരിപ്പിച്ച കവിതയുടെ നൃത്താവിഷ്‌കാരത്തോടെ ആരംഭിച്ച ആർദ്രനിലാവ് 2017ൽ ഫൈനൽ മത്സരങ്ങളിൽ, പ്രാഥമിക മത്സരങ്ങിൽ നിന്നുംതിരെഞ്ഞെടുക്കപ്പെട്ട അമലേന്ദു കെ, ജാൻസി റാണി, ലിജേഷ് ഗോപാലൻ, ഗാഥവിനുകുമാർ, ജ്യോതിഷ എസ്, ശ്രീജിഷ പി പി എന്നീ മത്സരാർത്ഥികൾ മാറ്റുരച്ചു.

പരിസ്ഥിതി , പ്രണയം സാമൂഹികം എന്നിങ്ങിനെ മൂന്നു ഘട്ടങ്ങിലായിമലയാളത്തിലെ ഒട്ടുമിക്ക പ്രിയ കവികളുടെയും കവിതകൾ ആലപിക്കപ്പെട്ടു.രാജീവ് ആലുങ്കലിന്റെ ഏകാകികളുടെ ഗീതം വൈലോപ്പിള്ളിയുടെ വിഷുക്കണിഎന്നീ കവിതകൾ കോർത്തിണക്കി രാജേഷ് മാത്യു, ദർശന രാജേഷ്, ഫിറോഷ് മൂപ്പൻ,ഗണേശ് ബാബു എന്നിവർ ചേർന്ന് ഒരുക്കിയ കവിതയുടെ ദ്രിശ്യാവിഷ്‌കാരംശ്രദ്ധേയമായി. ഗോൽകുൽ കൃഷ്ണ ബിജു, ആശ്ലേഷാ സന്തോഷ് , അക്ഷ സന്തോഷ് ,ലക്ഷ്മി രാം കുമാർ, കൃഷ്ണ രതീഷ് എന്നിവരും വേഷമിട്ടൂ.

മത്സരത്തിന്റെ ഇടവേളകളിൽ ഒന്നിൽ സാഹിത്യകാരൻ സി പി അബൂബക്കർമാഷിന്റെ കൊച്ചുമകൾ ശധ ചൊല്ലിയ മനോഹരമായ കവിത സദസ് നിറഞ്ഞകയ്യടിയോടെ യായിരുന്നു സ്വീകരിച്ചത്.പ്രസിദ്ധ ഗായകനും എഴുത്തുകാരനുമായ വി ടി മുരളി മുഖ്യവിധി കർത്താവും1152AM റേഡിയോയിലൂടെ പ്രവാസികളുടെ സുപരിചിത ശബ്ദത്തിനു ഉടമയായ യതീന്ദ്രൻ മാസ്‌റർ, അദ്ധ്യാപകനും എഴുത്തുകാരനുമായ ഋഷി മാസ്‌റർ എന്നിവർ
ഉൾപ്പെട്ട ജൂറി വിജയികളെ തിരെഞ്ഞുടുത്തു. അമലേന്തു കെ ഒന്നാം സ്ഥാനത്തുംജാൻസി റാണി , ലിജേഷ് ഗോപാലൻ എന്നിവർ രണ്ടും മൂന്നും സ്ഥാനവും നേടി.

രാഗങ്ങളുടെ അതിപ്രസരം കവിതകളുടെ സ്വാഭാവിക താളത്തെ ഇല്ലാതാക്കുന്നസ്ഥിതി കവിതാ മത്സരങ്ങളിൽ ഈ അടുത്തകാലാത്തായി കണ്ടുവരുന്നുണ്ട്. ഇത്കവിതയുടെ ആസ്വാദനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും വി ടി മുരളിഅഭിപ്രായപ്പെട്ടു. ഇന്ത്യക്ക് പുറത്ത് ഒരു കവിതാ മത്സരത്തിൽ പങ്കെടുക്കുന്നത്ആദ്യമായാണെന്നും പ്രവാസി മലയാളികൾ മാതൃഭാഷയോട് കാണിക്കുന്ന സ്‌നേഹംവളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

വിജയികൾക്ക് പുരസ്‌കാരവും ക്യാഷ് അവാർഡും മുഖ്യാതിഥി വി ടി മുരളിസമ്മാനിച്ചു. ഫൈനൽ മത്സരങ്ങിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും വി ടി മുരളി എഴുതിയ അടായാതിരിക്കട്ടെ വാതിലുകൾ എന്ന പുസ്തകംപ്രൊഫസർ സി പി അബൂബക്കർ സമ്മാനിച്ചു. സംസ്‌കൃതി പ്രസിഡണ്ട് എ കെജലീൽ , ജനറൽസെക്രട്ടറി കെ കെ ശങ്കരൻ, കേരളോത്സവം പ്രോഗ്രാം കൺവീനർ പിഎൻ ബാബുരാജൻ, ഇ എം സുധീർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. സുഹാസ്പാറക്കണ്ടി സ്വാഗതവും രാജീവ് രാജേന്ദ്രൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ അഭിനയ-സംസ്‌കൃതി കലാകാരന്മാർക്ക് സംസ്‌കൃതി സ്‌നേഹോപഹാരംസമ്മാനിച്ചു. ആർദ്രനിലാവിന്റെ മനോഹരമായ വേദി തയ്യാറാക്കിയത് മുരളി ചവറയുംദിനേശൻ പലെരിയും ചേർന്നാണ്.