ക്ക് പുതിയ സാരഥികളായി. 24-11 - 2017 ന് സ്‌കിൽസ് ഡെവലപ്‌മെന്റ് സെന്ററിൽ വച്ചു നടന്ന വനിതാ വേദി ജനറൽ ബോഡി യോഗം സെക്രട്ടറിയായി അർച്ചന ഓമനക്കുട്ടനേയും പ്രസിഡണ്ടായി സിനി അപ്പുവിനേയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ട് രാഗി വിനോദ്, ജോയിന്റ് സെക്രട്ടറി സുനീതി സുനിൽ എന്നിവരടങ്ങുന്ന പുതിയ എക്‌സിക്യൂട്ടീവിനേയും തിരഞ്ഞെടുത്ത യോഗം സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശകരൻ ഉദ്ഘാടനം ചെയ്തു.

പ്രഭാ മധു അദ്ധ്യക്ഷയായിരുന്ന യോഗത്തിന് അർച്ചന ഓമനക്കുട്ടൻ സ്വാഗതവും സുനീതി സുനിൽ നന്ദിയും പറഞ്ഞു. വനിതാ വേദി അംഗങ്ങളായ ബിന്ദു പ്രദീപ്, സബീന അസീസ്, ഇന്ദു സുരേഷ്, സംസ്‌കൃതി കേന്ദ്ര കമ്മറ്റി അംഗങ്ങളായ സമീർ സിദ്ദിഖ്, പ്രമോദ് ചന്ദ്രൻ, അഹമ്മദ് കുട്ടി,ഗോപാലകൃഷ്ണൻ, രാജീവ് രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.