സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ചേർന്ന സംസ്‌കൃതി ജനറൽബോഡി യോഗം പുതിയ പ്രസിഡണ്ടായി എ സുനിലിനെയും ജനറൽസെക്രട്ടറിയായി പി വിജയകുമാറിനെയും ട്രഷററായി സന്തോഷ് യു ടി പി, സെക്രട്ടറിമാരായി ഷംസീർ അരിക്കുളം, രവി മണിയൂർ വൈസ് പ്രസിഡണ്ട്മാരായി ഒമർ ബാനിഷ് , സന്തോഷ് ഓ കെ എന്നിവരെയും തിരെഞ്ഞെടുത്തു. 69 അംഗങ്ങൾ ഉൾക്കോള്ളുന്ന കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മറ്റിയെയും യോഗം തിരെഞ്ഞെടുത്തു.

ജനറൽബോഡി യോഗം സംസ്‌കൃതി മുൻ പ്രസിഡണ്ട് പ്രമോദ് ചന്ദ്രൻ ഉത്ഘാടനം ചെയ്തു. എ കെ ജലീൽ അധ്യക്ഷനായിരുന്നു. നിലവിലെ കമ്മറ്റിക്ക് വേണ്ടി കെ കെ ശങ്കരൻ പ്രവർത്തന റിപ്പോർട്ടും ശിവാനന്ദൻ വൈലൂർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സമീർ സിദ്ദിഖ്, പി എൻ ബാബുരാജൻ , അഹമദ് കുട്ടി, ഇ എം സുധീർ , കെ കെ ശങ്കരൻ, അർച്ചന ഒമനകുട്ടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷംസീർ അരിക്കുളം നന്ദി പറഞ്ഞു.