നമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്ക് മുന്തിയ പരിഗണ ലഭിച്ചതായി സംസ്‌കൃതി ഖത്തർ അഭിപ്രായപ്പെട്ടു. കേരള ചരിത്രത്തിൽ ആദ്യമായി പ്രവാസികളുടെ ക്ഷേമത്തിന് 80 കോടി രൂപ പ്രഖ്യാപിച്ചു. കൂടാതെ കെ എസ് എഫ് ഇ യുടെ എൻ ആർ ഇ ചിട്ടികൾ ഏപ്രിൽ മാസത്തിൽ ആരഭിക്കാൻ തീരുമാനമെടുക്കുകയും ലോക കേരള സഭക്ക്19 കോടി വകയിരുത്തുകയും ചെയ്തു.

കൂടാതെ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കേരള വികസന നിധി , എൻ ആർ ഐ നിക്ഷേപത്തിന് ഏക ജാലക സംവിധാനം , ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള പ്രവാസികൾക്ക് ഒറ്റത്തവണ സഹായം നൽകുന്നതിനു സാന്ത്വനം സ്‌കീം, മൃതദേഹം കൊണ്ടുവരൽ, എയർ ആംബുലൻസ്, ജയിൽ മോചിതർക്കുള്ള സഹായം തുടങ്ങിയവക്ക് 16 കോടിയും വകയിരുത്തി.

കേരളത്തിലെല്ലാവർക്കും വീട്, കെ.എസ്.ആർ.ടി.യെ കൈ പിടിച്ചുയർത്താൻ ദീർഘ പദ്ധതി, സ്‌ക്കുളുകളുടെ വികസനത്തിന് 33 കോടി,തീരമേഖലയ്ക്ക് 2000 കോടി രൂപ, കുടംബശ്രീക്ക് 200 കോടി, SC/ST വിഭാഗങ്ങൾക്ക് 2859 കോടി രൂപ, സ്ത്രീകളുടെ ക്ഷേമത്തിന് 1267 കോടി, വിശപ്പ് രഹിതകേരളം, ആരോഗ്യ വിദ്യാഭ്യാസ രംഗം അങ്ങനെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വളർച്ചയുടെ പാത വെട്ടി തെളിക്കാൻ ശ്രമിക്കുന്ന കേരള ബഡ്ജറ്റ് തീർച്ചയായും അഭിനന്ദനാർഹമാണെന്ന് സംസ്‌കൃതി പ്രസിടണ്ട് എ സുനിൽ ജനറൽസെക്രട്ടറി വിജയകുമാർ എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.