ത്തർ ദേശീയ കായിക ദിനം വിവിധ പരിപാടികളോടെ സംസ്‌കൃതി ആഘോഷിച്ചു. അൽ അറബി സ്‌റെഡിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വനിതകൾക്കും വ്യത്യസ്ത കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച പരിപാടിയിൽ സംസ്‌കൃതി ഭാരവാഹികളും കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ, ജനറൽ സെക്രട്ടറി വിജയകുമാർ , ട്രഷറർ സന്തോഷ് തൂണേരി, വൈസ് പ്രസിഡണ്ട് ഒമർ ബാനിഷ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു