അൽഖോർ: സംസ്‌കൃതി അൽഖോർ യൂണിറ്റിന്റെ ഓണം  ഈദ് സംഗമം അൽഖോർ നാഷനൽ സ്‌കൂളിൽ വച്ച് നടന്നു. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ ഉദ്ഘാടനം നിർവഹിച്ചു. അൽഖോർ യൂണിറ്റ് സെക്രട്ടറി സായിഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ഷമ്മി ഗഫൂർ സ്വാഗതം ആശംസിച്ചു. വനിതാ വേദി പ്രസിഡണ്ട് പ്രഭ മധുസൂദനൻ, സംസ്‌കൃതി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുധീർ ഇലന്തോളി, ഷംസീർ അരിക്കുളം, ഓമനക്കുട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് ജോയന്റ് സെക്രട്ടറി മണി നന്ദി രേഖപ്പെടുത്തി.