ദോഹ: ഈ വർഷത്തെ 'സംസ്‌കൃതി പ്രഭാഷണ പരമ്പര' സമാപിച്ചു. പ്രമുഖ പ്രഭാഷകനും, കേരള പി.എസ്സ്.സി മുൻ അംഗവും, ആലത്തൂർ ശ്രീനാരായണ കോളേജ് റിട്ട. പ്രിൻസിപ്പാളുമായ പ്രൊഫ. കെ.യു. അരുണൻ ആയിരുന്നു മുഖ്യ പ്രഭാഷകൻ. സംസ്‌കൃതി ജനറൽ സിക്രട്ടറി കെ.കെ. ശങ്കരൻ സ്വാഗതവും, വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.