ദോഹ: സംസ്‌കൃതി കേരളോത്സവം 2015, നവംബർ 06 വെള്ളിയാഴ്ച വൈകിട്ട് 06 മണിക്ക് ഐ.സി.സി അശോക ഹാളിൽ വച്ച് അരങ്ങേറും. പ്രമുഖ സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും.

കഥകളി, തിരുവാതിര, നാടൻപാട്ട്, സംഘനൃത്തം, മോഹിനിയാട്ടം, സംഘഗാനം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരിക്കും. 2016 വർഷത്തേയ്ക്കുള്ള മെംബർഷിപ് പുതുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഏവരേയും സ്വാഗതം ചെയ്യുന്നതായി സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ, പ്രസിഡന്റ് എ. കെ. ജലീൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.