ദോഹ: ഖത്തറിലെ മുൻ ഇന്ത്യൻ സ്ഥാനപതി ഡോ. ജോർജ്ജ് ജോസഫിന്റെ നിര്യാണത്തിൽ ''സംസ്‌കൃതി'' അനുശോചിച്ചു. ജനങ്ങളുടെ അംബാസിഡർ ആയിരുന്നു അദ്ദേഹം. സാധാരണക്കാരായ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടുവാനും, പരിഹരിക്കാനും അതീവ ശ്രദ്ധ പുലർത്തിയ അദ്ദേഹത്തിന്റെ ഖത്തറിലെ ഔദ്യോഗിക ജീവിതം എന്നെന്നും സ്മരിക്കപ്പെടുന്നതാണന്ന് സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.