വോഥാന മൂല്യങ്ങൾ സംരക്ഷിക്കുക , സ്ത്രീ സമത്വം ഉറപ്പാക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജനുവരി 1നു കേരളത്തിൽ നടക്കുന്ന വനിതാ മതിലിനു പിന്തുണയുമായി സംസ്‌കൃതി വനിതാ വേദി 'വനിതാ സംഗമം' സംഘടിപ്പിച്ചു.

ഐസിസി മുംബൈ ഹാളിൽ നടന്ന പരിപാടി സംസ്‌കൃതി വനിതാ വേദി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ ഉത്ഘാടനം ചെയ്തു. കേരള നവോത്ഥാനത്തിന്റെ നാൾവഴികളെ കുറിച്ച് പ്രതിഭ രതീഷ് , സ്മിത ആദർശ് എന്നിവർ സംസാരിച്ചു. സംസ്‌കൃതി പ്രസിഡണ്ട് സിനി അപ്പു , സുനീതി സുനിൽ, ബിന്ദു പ്രതീപ് , സബീന അബ്ദുൽ അസീസ് തുടങ്ങിയവർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. രാഖി വിനോദ് നന്ദി രേഖപ്പെടുത്തി.