ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ മൻസൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 24 നു ഐ. സി. സി അശോക ഹാളിൽ വച്ച് നടത്തുന്ന ''സംസ്‌കൃതി ഈദ് നിലാവ് 2015'' ലേയ്ക്ക് ദോഹയിലുള്ള മാപ്പിളപാട്ട്, നാടൻപാട്ട് ഗായകരേയും, ഒപ്പന, ദഫ്മുട്ട്, കോൽക്കളി, മാർഗ്ഗംകളി, നൃ ത്തങ്ങൾ തുടങ്ങിയവ അവതരി പ്പിക്കാ3 താല്പര്യമുള്ള ടീമുകളേയും ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ജൂലൈ 5 നു മുൻപായി 55451319, 33835730 എന്ന നമ്പറിലോ sanskriti.mansoora@gmail.com എന്ന ഇ-മെയിലിലോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയി ച്ചു.