ദോഹ: സംസ്‌കൃതി നജ്മ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഐ.സി.സി. മുംബൈ ഹാളിൽ വച്ച് 'ഗാന്ധിയെ അറിയുക ഇന്ത്യയിലൂടെ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഷംസീർ അരിക്കുളം പ്രബന്ധം അവതരിപ്പിച്ചു. ശ്രീധരൻ നെല്ലുപുരക്കൽ,പി. എൻ. ബാബുരാജൻ, പി. രാജൻ, ബിജു മംഗലം, പ്രഭ മധുസൂധനൻ, സഖി ജലീൽ, ജാഫർ കുറ്റിപ്പുറം, കെ. പി. ഇല്യാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി ഓമനക്കുട്ടൻ സ്വാഗതം ആശംസിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ. കെ. ജലീൽ അദ്ധ്യക്ഷനായിരുന്നു. നജ്മ യൂണിറ്റ് വൈസ് പ്രസിഡന്റ് രവി മണിയൂർ നന്ദി രേഖപ്പെടുത്തി. സംസ്‌കൃതി വൈസ് പ്രസിഡന്റ് എൻ. പി. മുഹമ്മദാലി മോഡറേറ്ററായിരുന്നു.