- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അവയവദാന ക്യാമ്പയിൻ: പ്രവാസി സമൂഹത്തിനാകെ മാതൃകയായി സംസ്‌കൃതി
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് സംസ്‌കൃതി സംഘടിപ്പിച്ച അവയവദാന ക്യാമ്പയിൻ പ്രാവാസി സമൂഹത്തിനാകെ മാതൃകയായി. ആദ്യമായാണ് ഒരു പ്രവാസി സംഘടന അവയവദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. അറുപത് സംസ്‌കൃതി അംഗങ്ങൾ അവയവദാന സമ്മതപത്രം ഒപ്പിട്ട് നൽകി. വക്ര യൂണിറ്റ് സെക്രട്ടറി എസ്. പ്രദീപ് കുമാർ സ്വാഗതം ആശംസിച്ചു. വക്ര യൂണിറ്റ് പ്രസി
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് സംസ്‌കൃതി സംഘടിപ്പിച്ച അവയവദാന ക്യാമ്പയിൻ പ്രാവാസി സമൂഹത്തിനാകെ മാതൃകയായി. ആദ്യമായാണ് ഒരു പ്രവാസി സംഘടന അവയവദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. അറുപത് സംസ്‌കൃതി അംഗങ്ങൾ അവയവദാന സമ്മതപത്രം ഒപ്പിട്ട് നൽകി.
വക്ര യൂണിറ്റ് സെക്രട്ടറി എസ്. പ്രദീപ് കുമാർ സ്വാഗതം ആശംസിച്ചു. വക്ര യൂണിറ്റ് പ്രസിഡന്റ് പി. രാജൻ, സംസ്‌കൃതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ എന്നിവർ സംസാരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ഓർഗൻ ഡൊണേഷൻ സെന്റർ സീനിയർ പ്രൊജക്ട് മാനേജർ യാസ്സിർ ഷാഫി, പ്രൊജക്ട് കോർഡിനേറ്റർ ലിറ്റി മാത്യു, സ്റ്റാഫ് നേഴ്‌സ് സഞ്ജു സാബു എന്നിവർ ക്യാമ്പയിനു നേതൃത്വം നൽകി. അംഗങ്ങളുടെ അവയവദാന സമ്മതപത്രം സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ കൈമാറി. വക്രയിൽ നിന്നും ആരംഭിച്ച ക്യാമ്പയിൻ തുടർന്നും ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് സംസ്‌കൃതി അറിയിച്ചു.
സംസ്‌കൃതിയുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കൽക്കൂടി വിളിച്ചോതുന്നതായി ഈ ക്യാമ്പയിൻ.