ദോഹ: സംസ്‌കൃതിയുടെ അബുഹമൂർ യൂണിറ്റിന്റെ ഓണാഘോഷം ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ചു. കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവും ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റ് പ്രസിഡന്റുമായ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ, പ്രസിഡന്റ് എ. കെ. ജലീൽ, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, ട്രഷറർ ശിവാനന്ദൻ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രമോദ് ചന്ദ്രൻ, പി. എൻ. ബാബുരാജൻ, ശശിധരൻ കാനാമഠത്തിൽ, പി. വിജയകുമാർ, പ്രഭ മധുസൂദനൻ, ഓമനക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.