ദോഹ: ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ പ്രമുഖ ചരിത്ര ഗവേഷകനും ഗ്രന്ഥകാരനുമായ പി. ഹരീന്ദ്രനാഥ് മാസ്റ്റർക്ക് 'സംസ്‌കൃതി' സ്വീകരണം നൽകി. വില്യാപ്പിള്ളിഎം. ജെ വൊക്കേഷണൽ ഹയർ സെക്കറി സ്‌കൂൾ അദ്ധ്യാപകനായ ഇദ്ദേഹത്തിന്റെ ''ഇന്ത്യ: ഇരുളും വെളിച്ചവും'' എന്ന ചരിത്ര ഗ്രന്ഥം 1498 ലെ വാസ്‌കൊ ഡി ഗാമയുടെ വരവു മുതൽ1948 ൽ മഹാത്മ ഗാന്ധി വധിക്കെപ്പടുന്നത് വരെയുള്ള ചരിത്ര സംഭവങ്ങളുടെ ഒരു തുറന്നെഴു ത്താണ്.

സംസ്‌കൃതി വൈസ് പ്രസിഡന്റ സന്തോഷ് തൂണേരി അദ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ, ആക്റ്റിങ്ങ് ജനറൽ സിക്രട്ടറി ഗോപലകൃഷ്ണൻ
അരി ച്ചാലിൽ സ്വാഗതം ആശംസിച്ചു. നാസർ, ഷംസീർ അരിക്കുളം എന്നിവർ സംസാരിച്ചു. സംസ്‌കൃതിയുടെ ഉപഹാരം പി. എൻ ബാബുരാജൻ ഹരീന്ദ്രനാഥ് മാസ്റ്റർക്ക് സമർപ്പിച്ചു. രവി മണിയൂർ നന്ദി രേഖപ്പടുത്തി.