മുൻ കേരള ഹൈക്കോടതി ജഡ്ജിയും കേരള വനിതാ കമ്മീഷൻ മുൻ അധ്യക്ഷ യുമായിരുന്ന ജസ്റ്റിസ് ശ്രീദേവിയുടെ നിര്യാണത്തതിൽ ഖത്തർ സംസ്‌കൃതി അനുശോചനം രേഖപ്പെടുത്തി. സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ജസ്റ്റീസ് ശ്രീദേവി സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കും അശരണർക്കുംവേണ്ടി വിശ്രമജീവിതം മാറ്റിവച്ച സാമൂഹ്യപ്രവർത്തകകൂടിയയായിരുന്നു എന്ന് സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ ജനറൽ സെക്രട്ടറി വിജയകുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സംസ്‌കൃതി വനിതാ വേദി അനുശോചനം രേഖപ്പെടുത്തി :
ജസ്റ്റിസ് ഡി ശ്രീദേവിയുടെ വിയോഗത്തിൽ സംസ്‌കൃതി വനിതാ വേദി അനുശോചനം രേഖപ്പെടുത്തി സ്ത്രീ സുരക്ഷാ നിയമങ്ങളുടെ നടത്തിപ്പിനായി മുഖംനോക്കാതെ പ്രവർത്തിച്ച ന്യായാധിപയെന്ന നിലയിലും കുടുംബ കോടതി ജഡ്ജി എന്ന നിലയിലും ജസ്റ്റിസ് ശ്രീദേവി നടത്തിയ പ്രവർത്തനങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് സംസ്‌കൃതി വനിതാവേദി പ്രഡിഡണ്ട് സിനി അപ്പു , സെക്രട്ടറി അർച്ചന ഓമനകുട്ടൻ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു .