- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിസ്ഥലത്ത് നിന്നും 'കാർമുകിൽ വർണ്ണത്തിന്റെ ചുണ്ടിൽ' എന്ന ഗാനം മൊബൈലിൽ റെക്കോഡ് ചെയ്തത് വൈറലായി; ഗായികയായും അഭിനേത്രിയായും ഒരെ സമയം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം; ആണി നിർമ്മാണക്കമ്പനി ജിവനക്കാരി ശാന്ത ബാബു സന്തോഷത്തിൽ
കൊച്ചി; ഗായികയായും അഭിനേത്രിയായും ഒരെ സമയം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറച്ചതിന്റെ സന്തോഷത്തിലാണ് ആണി നിർമ്മാണക്കമ്പനി ജിവനക്കാരി ശാന്ത ബാബു. നടുവട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി നടുവട്ടം നിർമ്മിച്ചു എ.ജി. രാജൻ സംവിധാനം ചെയ്ത' കണ്ണാടി ' എന്ന സിനിമയ്ക്കുവേണ്ടിയാണ് ശാന്ത ബാബു ഗാനം ആലപിച്ചത്.
മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് കണ്ണൂർ സ്വദേശികളായസതീഷ്, വിനോദ് എന്നിവരാണ് സംഗീതം നിർവ്വഹിച്ചിട്ടുള്ളത്.സിദ്ദിഖാണ് നായകൻ. ആദ്യമായി സിനിമയ്ക്കുവേണ്ടി പാടാനും ഇതെ ഗാനരംഗത്ത് അഭിനയിക്കാനുള്ള ഒരുമിച്ച് അവസരം ഒത്തുവന്നത് വലിയ ഭാഗ്യമായിട്ടാണ് താൻ കരുതുന്നതെന്ന് ശാന്ത ബാബു മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.ചിത്രം കണ്ടവർ പാട്ടിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചും വിളിച്ചറിയിക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നുണ്ടെന്നും അത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നതെന്നും ശാന്ത ബാബു പറഞ്ഞു.
മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ നവോദയപുരം സ്വദേശിനിയാണ് ശാന്ത.ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല.ചെറുപ്പം മുതൽ പാട്ടുകളോട് വല്ലാത്ത കമ്പമായിരുന്നു. ഏതാനും വർഷം മുമ്പ് പണിസ്ഥലത്ത് നിന്നും 'കാർമുകിൽ വർണ്ണത്തിന്റെ ചുണ്ടിൽ' എന്ന ഗാനം മൊബൈലിൽ റെക്കോഡ് ചെയ്തിരുന്നു.
സുഹൃത്തായ മണി അയ്യമ്പുഴ ഈ ഗാനം സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തതാണ് ശാന്തയുടെ ജീവിതത്തിൽ വഴിത്തിരിവായത്.ഗാനം വൈറലായതോടെ അഭിനന്ദന പ്രവാഹമായി. ഈ പാട്ട് കേട്ടാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഏകദേശം 2 വർഷം മുമ്പ് ശാന്തയെത്തേടി വീട്ടിലെത്തുന്നത്.സിനിമയിൽ പാടണമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
പിന്നീട് ഒരു ദിവസം നിർമ്മാതവ് വിളിച്ച് പാട്ടിനൊപ്പം അഭിയനിയക്കാമോ എന്ന് തന്നോട് ചോദിക്കുകയായിരുന്നു.അങ്ങിനെയാണ് സിനിമയിൽ മുഖം കാണിക്കാനുള്ള അവസരം ലഭിച്ചത്. ശാന്ത വിശദമാക്കി.ഇതിനകം നിരവധി ആൽബങ്ങളിലും ശാന്ത പാടിയിട്ടുണ്ട്.
11 വർഷമായി ആണി നിർമ്മാണ കമ്പിനിയിലെ ജീവനക്കാരിയാണ്.പാട്ടിനെ ഇഷ്ടപ്പെടുന്നവരാണ് കമ്പിനി നടത്തിപ്പുകാരെന്നും അവരുടെ ഭാഗത്തുനിന്നും എല്ലാവിധ പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്നും ശാന്ത വ്യക്തമാക്കി.
ഗായിക ചിത്രയെ കാണണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് മൂന്നുവർഷം മുമ്പ് ഒരു വീഡിയിയോയിലൂടെ ശാന്ത വ്യക്തമാക്കിയിരുന്നു.മനസിൽ ഏറെ ആരാധിക്കുന്ന ചിത്രയെ കാണുകയാണെങ്കിൽ ദക്ഷിണയായി സമർപ്പിക്കാൻ ചിത്രപാടിയ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന ഗാനം മനസിൽ സൂക്ഷിക്കുന്നുണ്ടെന്നും വീഡിയോയിൽ ഇവർ വ്യക്തമാക്കിയിരുന്നു.
പാട്ട് പാടാൻ സ്റ്റുഡിയോയിൽ എത്തിയപ്പോൾ ഗായിക സിത്താരയെ പരിചയെപ്പെട്ടെന്നും വിലയ സ്നേഹവും പിൻതുണയുമാണ് സിത്താര പകർന്നതെന്നും ശാന്ത പറഞ്ഞു. ഭർത്താവ് ബാബു കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുണ്ട്.
മറുനാടന് മലയാളി ലേഖകന്.