- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂപ്പാറയിൽ 15കാരി നേരിട്ടത് ക്രൂര പീഡനം; മാനസികമായി തളർന്ന പെൺകുട്ടി രഹസ്യ മൊഴിയിൽ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; തേയിലത്തോട്ടത്തിൽ നടന്നത് കൂട്ട ബലാത്സംഗം; ശാന്തൻപാറ പീഡനത്തിൽ നാലു പേർ അറസ്റ്റിൽ; പ്രതികളെ ഇരയ്ക്ക് മുമ്പിലെത്തിച്ച് എല്ലാം ഉറപ്പിക്കാൻ പൊലീസ്
ഇടുക്കി; ശാന്തൻപാറയിൽ 15 കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തമിഴ് സംസാരിക്കുന്ന പൂപ്പാറ സ്വദേശികളാണ് അറസ്റ്റിലായിട്ടുള്ളത്.ഇതിൽ രണ്ട് പേർക്ക് പ്രായപൂർത്തിയായിട്ടില്ല. ഇരയുടെ മുന്നിലെത്തിച്ച് ,തെളിവെളുക്കേണ്ടതിനാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൂറത്തുവിടാൻ നിർവ്വാഹമില്ലന്നാണ് പൊലീസ് നിലപാട്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. രാത്രി പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ വ്യാപക അന്വേഷണത്തിൽ 7 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ 4 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ബാക്കിയുള്ളവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ഇടുക്കി എസ് പി ആർ കറുപ്പൂസ്വാമി ,മൂന്നാർ ഡി വൈ എസ് പി കെ ആർ മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്്ത,കുറ്റകൃത്യത്തിലെ പങ്ക് ഉറപ്പാക്കിയാണ് 4 പേരെ അറസ്റ്റുചെയ്തിട്ടുള്ളത്. സംഭവത്തിൽ കൗമാരക്കാരുടെ പങ്കിനെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നതായിട്ടാണ് സൂചന.
പെൺകുട്ടിയെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പെംൺകുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ക്രൂരമായ ലൈംഗിക പീഡനം നേരിട്ടതിനെത്തുടർന്ന് മാനസീകമായി തകർന്ന നിലയിലാണ് പെൺകുട്ടി.ഹിന്ദിപരിജ്ഞാന മുള്ളവരുടെ സഹായത്തോടെയാണ് പൊലീസ് പെൺകുട്ടിയുടെയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെയും മൊഴിയെടുത്തത്. ആൺ സുഹൃത്തിനൊപ്പമെത്തിയ പശ്ചിമബംഗാൾ സ്വദേശിനിയായ15 കാരിയാണ് ആക്രണത്തിന് ഇരയായത്.
ആൺസുഹൃത്ത് ബിവറേജിൽ ബിയർ വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് ശല്യം തുടങ്ങിയെന്നും തേയിലത്തോട്ടത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പെൺകുട്ടിയുടെ പരാതി. തേയിലത്തോട്ടം കാണാൻ മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പൂപ്പാറയിൽ എത്തിയത്.
സമീപത്തെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങാൻ സുഹൃത്ത് മാറിയപ്പോൾ അടുത്തു കൂടിയ നാലംഗ സംഘം പിന്നീട് സുഹൃത്തിനെ ഭീഷിണിപ്പെടുത്തി ഓടിച്ച ശേഷം പെൺകുട്ടിയെ ഉദ്രവിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.