- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടെ സംസാരിച്ചിരുന്ന സുഹൃത്തിനെ ഭയപ്പെടുത്തിയോടിച്ച് പീഡനം തുടങ്ങി; തേയിലത്തോട്ടത്തിന് സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരത; സഹായികളായ പ്രായപൂർത്തിയാവാത്ത രണ്ടുപേരുൾപ്പടെ അറസ്റ്റിലായത് 6 പേർ; ശാന്തൻപാറ കേരളത്തിന് കളങ്കം തന്നെ
ഇടുക്കി:ശാന്തൻപാറയിൽ 15 കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ 6 പ്രതികളെന്ന് പൊലീസ്.പൂപ്പാറ സ്വദേശികളായ ശ്യാം എന്നറിയപ്പെടുന്ന സാമുവൽ(19) അരവിന്ദ്(22)എന്നിവരെയും കൗമാരക്കാരായ 2 പേരെയും ഇന്നലെ ആറസ്റ്റുചെയ്തിരുന്നു.സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങിയ പൂപ്പാറ സ്വദേശികളായ ശിവ (19),സുഗന്ത്(23)എന്നിവരെ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇവരുടെ അറസ്റ്റ് ഇന്ന് രാവിലെ പൊലീസ് രേഖപ്പെടുത്തി.
ഇവർ 4 പേരും പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസിൽ സമ്മതിച്ചു.മറ്റുള്ളവർ കൃത്യത്തിൽ ഇവർക്ക് സഹായങ്ങൾ ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ.ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിലെ അന്വേഷണമികവ് പൊലീസിന് നേട്ടമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കുറിനുള്ളിൽ മുഴുവൻ പ്രതീകളെയും അറസ്റ്റിലായി.സുഗന്താണ് കേസിലെ ഒന്നാം പ്രതി.ശിവ ,ശ്യാം ,അരവിന്ദ് എന്നീക്രമത്തിലാണ മറ്റുള്ളവരെ പ്രതിചേർത്തിട്ടുള്ളത്.
ഇടുക്കി എസ് പി ആർ കറുപ്പുസ്വാമിയുടെ നിർദ്ദേശാനുസരണം പൊലീസ് 4 സംഘങ്ങളായി തിരഞ്ഞായിരുന്നു അന്വേഷണം.മൂന്നാർ ഡി വൈ എസ് പി കെ ആർ മനോജ് , ശാന്തൻപാറ സിഐ അനിൽ ജോർജ്ജ് എസ് അനുപ്മോൻ പിഡി എന്നിവരുടെ ചുമതലയിലായിരുന്നു അന്വേഷണസംഘങ്ങൾ പ്രവർത്തിച്ചിരുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ..അറസ്റ്റിലായ 6 പേരും പൂപ്പാറ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന ഡോക്ടറുടെ പുരയിടത്തിൽ പണിയെടുത്തിരുന്നവരാണ്.ഞാറാഴ്ച ഉച്ചയ്ക്ക് 2.30 തോടെ പണി നിർത്തി താഴെ റോഡിലെത്തുമ്പോൾ പെൺകുട്ടിയും സുഹൃത്തും തേയിലക്കാടിന് സമീപത്ത് സംസാരിച്ച് നിൽക്കുന്നത് കണ്ടു.
തുടർന്ന് സുഗന്തും സംഘവും ഇവരുടെ അടുത്തെത്തി നാട്ടുകാരെന്ന വ്യാജേന പെൺകുട്ടിയെും കൂടെയുണ്ടായിരുന്ന യുവാവിനെയും വിരട്ടി.പെൺകുട്ടിയും സുഹൃത്തും ഭയപ്പെട്ടെന്ന് മനസ്സിലായപ്പോൾ സുഗന്ത കൈവശമുണ്ടായിരുന്ന വടികൊണ്ട് പെൺകുട്ടിയുടെ സുഹൃത്തിനെ ആക്രമിക്കാൻ മുതിർന്നു.തല്ലിക്കൊല്ലുമെന്നും ഓടി രക്ഷപെട്ടോളാനും മറ്റും പറഞ്ഞ് രംഗം കൊഴുപ്പിച്ചു.ഭാഷ കാര്യമായി പിടികിട്ടിയില്ലങ്കിലും രംഗം പന്തിയല്ലന്ന് കണ്ട് പെൺകുട്ടിയുടെ സുഹൃത്ത് ഇവിടെ നിന്നും മാറി.
ഈ സമയത്ത് സുഗന്തും കൂട്ടരും പെൺകുട്ടിയെ തേയിലക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.4 പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്.തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.6 പേരും മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമകളായിരുന്നു.
കടുത്ത ദാരിദ്ര്യത്തെത്തുടർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഏജന്റ് മുഖേന പൂപ്പാറയിൽ ഏലത്തോട്ടിൽ പണിയെടുക്കാനെത്തിയത്.മകൾക്ക് ദുർഗതി നേരിട്ടതോടെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും നാട്ടിലേയ്ക്ക് പോകണമെന്ന ചിന്തയിലാണ് ദമ്പതികൾ.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.രാത്രി പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.പെൺകുട്ടിയെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.
പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ പെംൺകുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ക്രൂരമായ ലൈംഗിക പീഡനം നേരിട്ടതിനെത്തുടർന്ന് മാനസീകമായി തകർന്ന നിലയിലാണ് പെൺകുട്ടി.ആൺ സുഹൃത്തിനൊപ്പമെത്തിയ പശ്ചിമബംഗാൾ സ്വദേശിനിയായ15 കാരിയാണ് ആക്രണത്തിന് ഇരയായത്.
ആൺ സുഹൃത്ത് ബിവറേജിൽ ബിയർ വാങ്ങാൻ പോയ സമയത്ത് നാലുപേർ ചേർന്ന് ശല്യം തുടങ്ങിയെന്നും തേയിലത്തോട്ടത്തിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി.സംഭവത്തിൽ രാത്രി തന്നെ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.തേയിലത്തോട്ടം കാണാൻ മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പൂപ്പാറയിൽ എത്തിയത്.
മറുനാടന് മലയാളി ലേഖകന്.