- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് രാജവംശത്തിന്റെ ആരാധന മൂർത്തി; രാജഭരണം അവസാനിച്ചതോടെ ഇവരിലാരും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാതായി; തോട്ടം കെ ആർ വിജയ വാങ്ങിയപ്പോൾ വീണ്ടും പുനരുദ്ധാരണം; ശാന്തൻപാറ കള്ളിപ്പാറയിലെ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ കഥ
ശാന്തൻപാറ: ദക്ഷിണേന്ത്യയിലാകെ പേരെടുത്ത പ്രതാപകാലം. താലപ്പൊലി ഘോഷയാത്രയിൽ അണിനിരക്കാൻ എത്തിയിരുന്നത് 1000-ത്തിലേറെ മങ്കമാർ.മൂന്നുകിലോമീറ്റർ ദൂരത്തിൽ വരെ നീളുന്ന ഘോഷയാത്ര.കാടിനുള്ളിലെ പന്തലിൽ ഭക്തർക്കായി 3 ദിവസം വിഭവസമൃദ്ധമായ അന്നദാനം.വാദ്യമേളങ്ങൾക്കും കലാപരിപാടികൾക്കുമായി എത്തിയിരുന്നത് തമിഴ്നാട്ടിലെ പ്രശസ്തർ.പൂജാതികാര്യങ്ങളിൽ ഇന്നും തുടരുന്നത് പൗരാണിക കാലത്തെ ആചാര- അനുഷ്ഠാനങ്ങൾ. നടി കെ ആർ വിജയ 30 കൊല്ലം മുമ്പ് ശാന്തൻപാറ കള്ളിപ്പാറയിൽ നിർമ്മിച്ച മഹാലക്ഷി ക്ഷേത്രത്തിന്റെ സവിശേഷതകൾ ഇങ്ങിനെ.
തമിഴ്രാജവംശത്തിന്റെ ആരാധന മൂർത്തിയായിരുന്നു ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. രാജഭരണം അവസാനിച്ചതോടെ ഇവരിലാരും ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാതായി. ഇതോടെ ദക്ഷിണേന്ത്യയിലാകെ പേരും പ്രശസ്തിയും നേടിയിരുന്ന ക്ഷേത്രം നാശത്തിലേയ്ക്ക് കൂപ്പുകുത്തിയിരുന്നു. ക്ഷേത്രം സ്ഥിതിചെയ്തിരുന്നതുൾപ്പെടെ 1200 ഏക്കറോളം ഏലത്തോട്ടം 1989-ൽ കെ ആർ വിജയ സ്വന്തമാക്കിയിരുന്നു. തോട്ടത്തിലെത്തുന്ന അവസരത്തിൽ ഇവിടെയുണ്ടായിരുന്ന പഴയ ബംഗ്ലാവിലായിരുന്നു കെ ആർ വിജയ താമസിച്ചിരുന്നത്. ബംഗ്ലാവിന് തൊട്ടടുത്തുതന്നെയായിരുന്നു ജീർണ്ണിച്ച അവസ്ഥിയിൽ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.
ഇടിഞ്ഞു വീഴാറായ ശ്രീകോവിലും ഇതിന്റെ മുറ്റത്തായി ഉപദേവത പ്രതിഷഠകളുമാണ്് അന്ന് ഉണ്ടായിരുന്നതെന്നും കെ ആർ വിജയ നേരിട്ടിടപെട്ട് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂരിനെ വിളിച്ചുവരുത്തി ,വിധിപ്രകാരം ക്ഷേത്രം പൂക്കിപ്പണിയുകയായിരുന്നെന്നും പൂജാരി കൂത്താട്ടുകുളം സ്വദേശി രാമൻ സമ്പൂതിരി പറഞ്ഞു. 36 വർഷമായി കാടിന് നടുവിലെ ഈ ക്ഷേത്രത്തിലെ പൂജാരിയാണ് രാമൻ നമ്പൂതിരി. പുനപ്രതിഷ്ഠ ചടങ്ങ് ഏറെ വിപുലമായ ആഘോഷ പരിപാടിയോടെയായിരുന്നു നടത്തിയതെന്നും നേതൃത്വം നൽകാൻ നടി സ്ഥലത്തുണ്ടായിരുന്നെന്നും കലാപരിപാടികൾക്കായി തമിഴ്നാട്ടിൽ പ്രശസ്തരെയാണ് എത്തിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
2018-ൽ നടന്ന ഉത്സവ ആഘോഷചടങ്ങിലാണ് ഏറ്റവുമൊടുവിൽ കെ ആർ വിജയ പങ്കെടുത്തത്.കഴിഞ്ഞ വർഷത്തെ ഉത്സവചടങ്ങിലേയ്ക്ക് താരത്തെ ക്ഷണിച്ചെങ്കിലും ശാരീരിക അസ്വസ്തകൾ മൂലം എത്തിയിരുന്നില്ല.ഇപ്പോഴും കെ ആർ വിജയ വിളിക്കാറുണ്ടെന്നും ക്ഷേത്രകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്നും രാമൻ നമ്പൂതിരി അറിയിച്ചു.
ഇടക്കാലത്ത് കെ ആർ വിജയ എസ്റ്റേറ്റ് വിറ്റു.ഇത് പല കൈമറിഞ്ഞ് ഇപ്പോൾ എത്തിയിരിക്കുന്നത് ജെ എം ഫിനാഷ്യൽസ് എന്ന പേരി്ലുള്ള മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ കൈവശത്തിലാണ്്.കഴിഞ്ഞ വർഷം ക്ഷേത്രത്തിലെ ഉത്സവം നടത്താൻ തോട്ടത്തിന്റെ കെയർടേക്കർ കോതമംഗലം സ്വദേശി ബേസ്സിൽ പോളും സഹപ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു.
പഴയകാല സിനിമകളിലെ അഭിഭാജ്യഘടകമായിരുന്നു കെ ആർ വിജയ. 1963-ൽ കെ.എസ്. ഗോപാലകൃഷ്ണന്റെ കർപ്പകം എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് കെ.ആർ. വിജയയുടെ സിനീമ ജീവിതം ആരംഭിച്ചത്.തമിഴ് ,തെലുങ്ക്.ഹിന്ദി,മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലുമായി ഏതാണ്ട് 400-ഓളം ചിത്രങ്ങളിൽ വിജയ അഭിനയിച്ചിട്ടുണ്ട്.ഇടക്കാലത്ത് ടെലിവിഷൻ സീരിയലുകളിലും മുഖം കാണിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.