- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീതം പോലെ തന്നെ നൃത്തത്തേയും സ്നേഹിച്ച പ്രതിഭ; ശാന്തിയുടെ നിര്യാണം മലയാളസിനിമയ്ക്കും നഷ്ടം; അകാലത്തിൽ വിടപറഞ്ഞത് ബിജിപാലിന്റെ സ്നേഹവും പ്രചോദനവുമായ കൂട്ടുകാരി
ബിജിപാലും ശാന്തിയും ജീവിതത്തിൽ ഒന്നിക്കുമ്പോൾ സിനിമ അവരുടെ ജീവിതത്തിൽ ഇത്രമാത്രം വെളിച്ചവും പ്രശസ്തിയും കൊണ്ടുവന്നിരുന്നില്ല. നല്ല പാട്ടിനെ നല്ല സംഗീതത്തെ നല്ല കവിതയെ നല്ല നൃത്തത്തെ ഇഷ്ടപ്പെട്ടവരുടെ ഒന്നിച്ചു ചേരലായിരുന്നു അത്. 2002ലാണ് ബിജിപാലും ശാന്തിയും ഒന്നിച്ചുള്ള യാത്ര തുടങ്ങുന്നത്. ഒരു പ്രേമവിവാഹമെന്നോ അറേഞ്ച്ഡ് മാര്യേജ് എന്നോ പറയാനാവാത്ത ഒന്നിച്ചു ചേരൽ ദുബായിലാണ് ശാന്തി വളർന്നത്. നൃത്തത്തോടുള്ള ആദ്യപ്രണയമാണ് നാട്ടിലെത്തി ഭരതനാട്യത്തിൽ ബി എഫ് എയും എംഎഫ് എയും എടുക്കാൻ കാരണമാകുന്നത്. പി ജിക്ക് ശേഷം മോഹിനിയാട്ടത്തിൽ ഗവേഷണവിദ്യാർത്ഥി കൂടിയായിരുന്നു ശാന്തി. കലോത്സവ വേദിയിൽ ആദ്യമായി തമ്മിൽ കണ്ടുമുട്ടിയ കഥ ബിജിപാൽ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. ആ പരിചയം പിന്നീട് ആകസ്മികമായി വിവാഹത്തിൽ എത്തിച്ചേർന്നത് ഭാഗ്യമെന്നാണ് ഇവർ പലപ്പോളും വിശേഷിപ്പിച്ചിരുന്നത്. 2002ൽ അറബിക്കഥ ഹിറ്റായതോടെ ഇവരുടെ ജീവിതം ഏറെ മാറി. സിനിമയുടെ തിരക്കുകളിൽ ബിജിപാൽ മുഴുകിയപ്പോഴും ശാന്തി വീട്ടമ്മയുടെ റോളിലേയ്ക്ക് ഒതുങ്ങി.

ബിജിപാലും ശാന്തിയും ജീവിതത്തിൽ ഒന്നിക്കുമ്പോൾ സിനിമ അവരുടെ ജീവിതത്തിൽ ഇത്രമാത്രം വെളിച്ചവും പ്രശസ്തിയും കൊണ്ടുവന്നിരുന്നില്ല. നല്ല പാട്ടിനെ നല്ല സംഗീതത്തെ നല്ല കവിതയെ നല്ല നൃത്തത്തെ ഇഷ്ടപ്പെട്ടവരുടെ ഒന്നിച്ചു ചേരലായിരുന്നു അത്. 2002ലാണ് ബിജിപാലും ശാന്തിയും ഒന്നിച്ചുള്ള യാത്ര തുടങ്ങുന്നത്. ഒരു പ്രേമവിവാഹമെന്നോ അറേഞ്ച്ഡ് മാര്യേജ് എന്നോ പറയാനാവാത്ത ഒന്നിച്ചു ചേരൽ
ദുബായിലാണ് ശാന്തി വളർന്നത്. നൃത്തത്തോടുള്ള ആദ്യപ്രണയമാണ് നാട്ടിലെത്തി ഭരതനാട്യത്തിൽ ബി എഫ് എയും എംഎഫ് എയും എടുക്കാൻ കാരണമാകുന്നത്. പി ജിക്ക് ശേഷം മോഹിനിയാട്ടത്തിൽ ഗവേഷണവിദ്യാർത്ഥി കൂടിയായിരുന്നു ശാന്തി.
കലോത്സവ വേദിയിൽ ആദ്യമായി തമ്മിൽ കണ്ടുമുട്ടിയ കഥ ബിജിപാൽ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. ആ പരിചയം പിന്നീട് ആകസ്മികമായി വിവാഹത്തിൽ എത്തിച്ചേർന്നത് ഭാഗ്യമെന്നാണ് ഇവർ പലപ്പോളും വിശേഷിപ്പിച്ചിരുന്നത്. 2002ൽ അറബിക്കഥ ഹിറ്റായതോടെ ഇവരുടെ ജീവിതം ഏറെ മാറി. സിനിമയുടെ തിരക്കുകളിൽ ബിജിപാൽ മുഴുകിയപ്പോഴും ശാന്തി വീട്ടമ്മയുടെ റോളിലേയ്ക്ക് ഒതുങ്ങി. എന്നാൽ ബിജിപാലിന് കുടുംബം തന്നെയായിരുന്നു സംഗീതം. പല പാട്ടുകളുടേയും പിന്നണിയിൽ കോറസുകളിലൊന്നായി സംഗീത സംവിധായകന്റെ വിശ്വസ്തമായ ഈ സ്വരം അകമ്പടി ചേർന്നു.
അഭിരുചികളുടേയും ഇഷ്ടങ്ങളുമാണ് ഈ ദമ്പതികളെ ഒന്നിച്ചൊരു ഈണവും ചുവടുമായി മാറ്റിയത്. ചില ആൽബങ്ങളിൽ നാമത് കാണുകയും ചെയ്തു. കയ്യൂരുള്ളൊരു സമരസഖാവിന് എന്ന ആൽബത്തിൽ അതു കണ്ടു. ബിജിപാലിന്റെ ഈണത്തിൽ ഈ ആൽബത്തിൽ ആദ്യമായി പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ശാന്തി .
തുടർന്ന് ഈ വർഷം പുറത്തിറങ്ങിയ സകലദേവനുതേ എന്ന ആൽബത്തിലും അതു കണ്ടു. നൃത്തം സംവിധാനം ചെയ്തതും അവതരിപ്പിച്ചതും ശാന്തിയായിരുന്നു. ഈണമായി പിന്തുണയേകുകയായിരുന്നു ബിജിപാൽ. ഒരു തരത്തിൽ ശാന്തിയുടെ മരണം മലയാള സിനിമയ്ക്ക് നഷ്ടമാണ് വരുത്തിയത്. അടുത്തിടെ ഇറങ്ങിയ രാമന്റെ ഏദൻതോട്ടമെന്ന ചിത്രത്തിന്റെ കോറിയോഗ്രഫി നിർവ്വഹിച്ചത് ശാന്തിയായിരുന്നു. ഏറെ നേട്ട്ങ്ങൾ ആ കലാകാരിയെ കാത്തിരിക്കുമ്പോഴാണ് ആ ജീവിതത്തിന് വിധി പൂർണ്ണവിരാമം ഇട്ടത്.
എറണാകുളത്ത് നൃത്തസ്‌ക്കൂൾ സ്ഥാപിച്ചതോടെ ഒട്ടേറെ കുട്ടികളുടെ പ്രിയപ്പെട്ട നൃത്താദ്ധ്യാപിക കൂടിയാണ് ശാന്തി. നർത്തകി, ഗായിക, നൃത്താധ്യാപിക ഇതിനെല്ലാമുപരി വീട്ടമ്മ. എല്ലാ റോളിലും ആ കലാകാരി തിളങ്ങി സിനിമയിലെ ഏകാന്തവഴി തിരഞ്ഞുപോകുന്ന ബിജിബാലിന്റെ സർഗ്ഗവഴിയിലെ പ്രചോദനമാണ് നിലച്ചത്.

