സിനിമയിലെ വിജയ ജോഡികളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. പ്രതീക്ഷിച്ചതു പോലെ ഇരുവരും വിവാഹതരുമായി. എന്നാൽ പന്ത്രണ്ട് വർഷത്തിന് ശേഷം ദാമ്പത്യം തകർന്നു. പിന്നീട് ഇരുവരും രണ്ട് വഴിക്കായി. ശ്രീനാഥ് മരിക്കുകയും ചെയ്തു. ഇപ്പോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശാന്തി കൃഷ്ണ ശ്രീനാഥുമായുള്ള ദാമ്പത്യത്തെക്കുറിച്ചു വിശദീകരിക്കുകയാണ്. ഇക്കാലയളവിൽ ശാന്തിയെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ശ്രീനാഥ് പറഞ്ഞ ആ വാക്കുകളായിരുന്നു. ഇതിനെ കുറിച്ച് ശാന്തി കൃഷ്ണ പറയുന്നത് ഇങ്ങനെ

വിവാഹ സമയത്ത് ശ്രീനാഥിന് പടങ്ങൾ വളരെ കുറവായിരുന്നു, ഞാൻ കുറേക്കൂടെ നല്ല സ്ഥാനത്തായിരുന്നു സിനിമയിൽ. ഞങ്ങൾ ഒരുമിച്ച് കുറെ പടങ്ങൾ െചയ്തിട്ടുണ്ടെങ്കിലും ഞാൻ സ്വയം വിചാരിച്ചു ദാമ്പത്യ ജീവിതത്തൽ ഒരു 'ഈഗോ' പ്രശ്‌നം ഉണ്ടാകേണ്ടെന്ന്. അതുകൊണ്ടാണ് ഞാൻ സിനിമയിൽനിന്നു സ്വയം പിന്മാറിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പുരുഷന്റെ ഈഗോയ്ക്കുവേണ്ടി നമ്മുടെ ഈഗോ മാറ്റിവച്ചു എന്നതും ശരിയാണ്. പന്ത്രണ്ടു വർഷം നീണ്ട ദാമ്പത്യമായിരുന്നു ഞങ്ങളുടേത്. മികച്ച ഒരു കലാകാരനാണ് ശ്രീനാഥ്. സീരിയസ് വേഷങ്ങളും കോമഡിയും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടൻ.

സിനിമയല്ലേ, ചാൻസുകൾ എപ്പോഴും ഒരു പോലെ ആയിരിക്കില്ലല്ലോ. ചില പ്രത്യേക കാരണങ്ങളാൽ അദ്ദേഹത്തിന് അവസരങ്ങൾ കുറഞ്ഞു. ചില ഈഗോ പ്രശ്‌നങ്ങളും ഞങ്ങൾക്കിടയിലുണ്ടായി. അന്നത്തെ സാഹചര്യത്തിൽ മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല. വിവാഹമോചനം രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. ആ സമയത്ത് ശ്രീനാഥ് എന്നോട് പറഞ്ഞു, അദ്ദേഹത്തിന്റെ സങ്കൽപത്തിന് അനുസരിച്ചുള്ള ഭാര്യ അല്ല ഞാൻ എന്ന്. അത് എന്നെ ഒരുപാട് വേദനിപ്പിച്ചു.

വീട്ടുകാരുടെയും ബന്ധുക്കളുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചു 19-ാം വയസിലാണു ശാന്തികൃഷ്ണ ശ്രീനാഥിനൊപ്പം ജീവിതം തുടങ്ങിയത്.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)