ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ജൂബിലി സ്‌പെഷൽ സാന്തോം ഫെസ്റ്റിന് ഞായറാഴ്ച തുടക്കമായി. കലാ-സാംസ്‌കാരിക മേഖലകളിലെ കഴിവുകൾ വളർത്തുന്നതിനായി സബ് ജൂണിയർ, ജൂണിയർ, സീനിയർ, സൂപ്പർ സീനിയർ, പ്രായഭേദമില്ലാത്ത മത്സരങ്ങളായ ചർച്ച് ക്വയർ, തെരുവു നാടകം, മാതൃവേദി മാർഗംകളി, ഗ്രൂപ്പ് ഡാൻസ് എന്നീ വിഭാഗത്തിലാണു മത്സരങ്ങളും നടത്തും.

സിസ്റ്റേഴ്‌സിനായി പ്രവാസ പശ്ചാത്തലത്തിൽ കുടുംബങ്ങളിലെ വിശ്വാസ കൈമാറ്റത്തിനുള്ള വെല്ലുവിളികൾ (Challenges for faith Transmission at Families in Migrant Background) എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.

 മോനിക്ക ഫെസ്റ്റ്: ഉച്ചകഴിഞ്ഞു 1.30 മുതൽ ജസോല ഫാത്തിമ മാതാ പള്ളിയിൽ. മാതൃവേദിയുടെ മത്സരങ്ങളും ചർച്ച് ക്വയറും ഇവിടെ നടക്കും.

സാവിയോ ഫെസ്റ്റ്: 17നു (ഞായർ) രാവിലെ 9.45 മുതൽ കണ്ണിങ് റോഡ് കേരള സ്‌കൂളിൽ വിശുദ്ധ കുർബാന തുടർന്നു കിഡ്‌സ്, സൂപ്പർ സീനിയർ വിഭാഗങ്ങളുടെ അവതരണ മത്സരങ്ങൾ എന്നിവ അരങ്ങേറും.

ബോസ്‌കോ ഫെസ്റ്റ്: 24നു (ഞായർ) രാവിലെ 9.45 മുതൽ വിശുദ്ധ കുർബാന തുടർന്നു സീനിയർ, സൂപ്പർ സീനിയർ അവതരണ മത്സരങ്ങൾ, തെരുവു നാടകം എന്നിവ നടക്കും. തുടർന്നു സമ്മാനദാനവും നടക്കും.

മത്സരങ്ങളുടെ നടത്തിപ്പിനായി ഫാ. രാജൻ പുന്നയ്ക്കൽ കൺവീനറായും ഫാ. പീറ്റർ കാഞ്ഞിരക്കാട്ടുകരി, ഫാ. ഡേവിസ് കള്ളിവയലിൽ, ഫാ. റോണി തോപ്പിലാൻ, സി.ജെ. ജോസ്, ലിസ റോബി, ജയിംസ് ജോർജ്, ടോമി തോമസ് എന്നിവർ ജോയിന്റ് കൺവീനർമാരായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

രൂപതയുടെ കീഴിലുള്ള നാല്പതോളം ഇടവകകളിലെയും മാസ് സെന്ററുകളിൽനിന്നുള്ളവരും മത്സരങ്ങളിൽ പങ്കെടുക്കുമെന്നു കൺവീനർ ഫാ. രാജൻ പുന്നയ്ക്കൽ പറഞ്ഞു.