- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് മേരീസ് സീറോ മലബാർ മെൽബൺ വെസ്റ്റ് ഇടവകയുടെ സാൻതോം 2016 നാളെ
മെൽബൺ: സെന്റ് മേരീസ് സീറോ മലബാർ മെൽബൺ വെസ്റ്റ് ഇടവകയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ദിനം -സാൻതോം 2016 - ജൂലൈ 9 ന് (ശനിയാഴ്ച) കിങ്ങ്‌സ്പാർക്കിലുള്ള മോവെല്ലി പ്രൈമറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആഘോഷിക്കും. വൈകുന്നേരം 3.30ന് വികാരി റവ.ഡോ.മാത്യു കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ ആഘോഷങ്ങൾക്കു തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന കൾച്ചറൽ പ്രോഗാമിന്റെ ഉത്ഘാടനം മാർ ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ അംഗം റവ.ഡോ.ജോർജ്ജ് കാരക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ കൺവീനർ ഫ്രാൻസിസ് ഫിലിപ്പോസ് സ്വാഗതം ആശംസിക്കും. സപ്തതി ആഘോഷിക്കുന്ന ബോസ്‌കോ പുത്തൂർ പിതാവിനെ സെന്റെ മേരീസ് മെൽബൺ വെസ്റ്റ് ഇടവക സമൂഹം പ്രത്യേകം ആദരിക്കും. കഴിഞ്ഞ വർഷം മതബോധന ക്ലാസ്സുകളിൽ മികവുപുലർത്തിയ കുട്ടികൾക്കും VCE പരീക്ഷയിൽ ഉന്നതവിജയം നേടിയ ഇടവകാംഗം റിക്കി ജോണിനും ബോസ്‌കോ പിതാവ് സമ്മാനങ്ങൾ വിതരണം ചെയ്യും. ബെന്നി ജോസഫിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം സമാപിക്കും. തുടർ
മെൽബൺ: സെന്റ് മേരീസ് സീറോ മലബാർ മെൽബൺ വെസ്റ്റ് ഇടവകയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ദിനം -സാൻതോം 2016 - ജൂലൈ 9 ന് (ശനിയാഴ്ച) കിങ്ങ്‌സ്പാർക്കിലുള്ള മോവെല്ലി പ്രൈമറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആഘോഷിക്കും. വൈകുന്നേരം 3.30ന് വികാരി റവ.ഡോ.മാത്യു കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ ആഘോഷങ്ങൾക്കു തുടക്കം കുറിക്കും.
തുടർന്ന് നടക്കുന്ന കൾച്ചറൽ പ്രോഗാമിന്റെ ഉത്ഘാടനം മാർ ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ അംഗം റവ.ഡോ.ജോർജ്ജ് കാരക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ കൺവീനർ ഫ്രാൻസിസ് ഫിലിപ്പോസ് സ്വാഗതം ആശംസിക്കും. സപ്തതി ആഘോഷിക്കുന്ന ബോസ്‌കോ പുത്തൂർ പിതാവിനെ സെന്റെ മേരീസ് മെൽബൺ വെസ്റ്റ് ഇടവക സമൂഹം പ്രത്യേകം ആദരിക്കും. കഴിഞ്ഞ വർഷം മതബോധന ക്ലാസ്സുകളിൽ മികവുപുലർത്തിയ കുട്ടികൾക്കും VCE പരീക്ഷയിൽ ഉന്നതവിജയം നേടിയ ഇടവകാംഗം റിക്കി ജോണിനും ബോസ്‌കോ പിതാവ് സമ്മാനങ്ങൾ വിതരണം ചെയ്യും.
ബെന്നി ജോസഫിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം സമാപിക്കും. തുടർന്ന് ഇടവകയിലെ കുടുംബയൂണീറ്റുകളുടെയും മാതൃവേദിയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. മൂന്നു മണിക്കൂറോളം നീളുന്ന ദൃശ്യകലാവിരുന്നിൽ സംഘനൃത്തങ്ങൾ, സ്‌കിറ്റ്, നാടകം, സംഘഗാനം തുടങ്ങീ വ്യത്യസ്തങ്ങളായ പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കലാപരിപാടികൾക്കു ശേഷം കൂട്ടലേലവും സംഘടിപ്പിച്ചിട്ടുണ്ട്. സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.
വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കൽ, ജനറൽ കൺവീനർ ഫ്രാൻസിസ്
ഫിലിപ്പോസ്, ജോയിന്റ് കൺവീനർമാരായ വിജേഷ് മാണി, ബെന്നി ജോസഫ്, ട്രസ്റ്റിമാരായ വിനു ജോസഫ്, തോമസ് ജോർജ്ജ്, സജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ 13 അംഗ ആഘോഷ കമ്മിറ്റിയാണ് 'സാൻതോം 2016' ന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നത്.
മലയാള മണ്ണിൽ വിശ്വാസത്തിന്റെ വിത്തു പാകിയ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ ആചരിക്കുന്ന 'സാൻതോം 2016' ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഡോ.. മാത്യു കൊച്ചുപുരയ്ക്കൽ, ജനറൽ കൺവീനർ ഫ്രാൻസിസ് ഫിലിപ്പോസ് എന്നിവർ അറിയിച്ചു.
Address: Movelle Primary School Auditorium
39 Gum Road, Kings Park 3021
പോൾ സെബാസ്റ്റ്യൻ