- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്നോക്കക്കാരെ മനപ്പൂർവ്വം അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു; പൊതുജനങ്ങളുടെ മുമ്പിൽ അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയിൽ സംസാരിച്ചു; കാസർകോഡ് ടെലിവിഷൻ ചർച്ചയ്ക്കിടെ ദളിത് വിരുദ്ധ പരാമർശം നടത്തിയെന്ന പരാതി: അറസ്റ്റിലായ സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം; ജാമ്യം അനുവദിച്ചത് കാസർകോഡ് ജില്ലാ സെഷൻസ് കോടതി
കോഴിക്കോട്: സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് അറസ്റ്റ്. ഫെബ്രുവരി 9 ന് കാസർകോഡ് നടത്തിയ പ്രസംഗമാണ് എഴുത്തുകാരനെ കുരുക്കിലാക്കിയത്. ജാതീയമായി അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം.സന്തോഷ് എച്ചിക്കാനത്തിന് പിന്നീട് കാസർകോഡ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ മുൻകൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിർദ്ദേശം. കാസർഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നൽകിയത്. ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് ഏച്ചിക്കാനത്തിനെതിരെ ഇയാൾ പൊലീസിനെ സമീപിച്ചത്. കാസർഗോഡ് ഡിവൈഎസ്‌പിയാണ് അറസ്റ്റ് ചെയ്തത്. ദളിത് വിഭാഗങ്ങളിൽ സാമൂഹ്യമായോ സാമ്പത്തികമായോ ഉന്നതിയിലെത്തുന്നവർ ഉയർന്ന ജാതിക്കാരാവാൻ ശ്രമിക്കുമെന്നും തനിക്ക് ഇങ്ങനെ പെരുമാറുന്ന ഒരാളെ അറിയാമെന്നും സന്തോഷ് എച്ചിക്കാനം ഒരു ടി.വി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഇതു തനിക്കെതിരെയാണെന്നാരോപിച്ച് സി.

കോഴിക്കോട്: സാഹിത്യകാരൻ സന്തോഷ് എച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് അറസ്റ്റ്. ഫെബ്രുവരി 9 ന് കാസർകോഡ് നടത്തിയ പ്രസംഗമാണ് എഴുത്തുകാരനെ കുരുക്കിലാക്കിയത്. ജാതീയമായി അധിക്ഷേപിച്ചെന്നായിരുന്നു ആരോപണം.സന്തോഷ് എച്ചിക്കാനത്തിന് പിന്നീട് കാസർകോഡ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിൽ മുൻകൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിർദ്ദേശം.
കാസർഗോഡ് സ്വദേശി ബാലകൃഷ്ണനാണ് പരാതി നൽകിയത്. ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് ഏച്ചിക്കാനത്തിനെതിരെ ഇയാൾ പൊലീസിനെ സമീപിച്ചത്. കാസർഗോഡ് ഡിവൈഎസ്‌പിയാണ് അറസ്റ്റ് ചെയ്തത്. ദളിത് വിഭാഗങ്ങളിൽ സാമൂഹ്യമായോ സാമ്പത്തികമായോ ഉന്നതിയിലെത്തുന്നവർ ഉയർന്ന ജാതിക്കാരാവാൻ ശ്രമിക്കുമെന്നും തനിക്ക് ഇങ്ങനെ പെരുമാറുന്ന ഒരാളെ അറിയാമെന്നും സന്തോഷ് എച്ചിക്കാനം ഒരു ടി.വി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഇതു തനിക്കെതിരെയാണെന്നാരോപിച്ച് സി. ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കെട്ടിച്ചമച്ച കേസിൽ തന്നെ അറസ്റ്റു ചെയ്യാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
എൽഐസി ജീവനക്കാരനായ ഏച്ചിക്കാനം ചാമകൊച്ചിയിലെ ബാലകൃഷ്ണന്റെ പരാതിയിലാണ് സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. ഏഷ്യാനെറ്റ് ചാനലിലെ കേരള ലിറ്ററേചർ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി 'എന്റെ കഥ ദളിത് വിരുദ്ധരല്ല' എന്ന പരിപാടിയുടെ മുഖാമുഖം ചർച്ചയിൽ സന്തോഷ് ഏച്ചിക്കാനം മാവിലൻ സമുദായത്തിൽപ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചു എന്നായിരുന്നു ബാലകൃഷ്ണന്റെ പരാതി.
മാവിലൻ സമുദായത്തെയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെയും മനഃപൂർവ്വം അവഹേളിക്കണമെന്ന ഉദ്ദേശത്തോട് കൂടി സന്തോഷ് സമൂഹത്തിന്റെ മുന്നിൽ പരസ്യമായി ജാതി വർഗ്ഗ വർണ്ണ ഭാഷപരമായി വിവേചനം പുലർത്തുകയും സ്ത്രീ വിരുദ്ധതയും സ്ത്രീകളുടെ അഭിമാനത്തെ സമൂഹത്തിൽ മുറിവേൽപ്പിച്ചതായും ബാലകൃഷ്ണന്റെ പരാതിയിലുണ്ട്.
പിന്നോക്കക്കാരെ മനപ്പൂർവ്വം അധിക്ഷേപിക്കുകയും അപമാനിക്കുകയും പൊതുജനങ്ങളുടെ മുമ്പിൽ അറപ്പും വെറുപ്പും ഉളവാക്കുന്ന രീതിയിൽ സന്തോഷ് സംസാരിച്ചുവെന്നുമാണ് ബാലകൃഷ്ണന്റെ പരാതി. എസ്സി എസ്ടി ആക്ട് 31 യു പ്രകാരമാണ് ഹൊസ്ദുർഗ് പൊലീസ് സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.എന്നാൽ ഡിസി ബുക്സ് സംഘടിപ്പിച്ച ഒരു ചർച്ചയിൽ താൻ പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിച്ചതാണ്് തനിക്കെതിരെയുള്ള പരാതിക്കും കേസിനും കാരണമെന്ന് സന്തോഷ് ഏച്ചിക്കാനം പറയുന്നു.
സന്തോഷിന്റെ 'പന്തിഭോജനം' എന്ന നോവലിനെ ആസ്പദമാക്കി കഥാകൃത്ത് ഉണ്ണി ആറും സന്തോഷും തമ്മിലുള്ള ചർച്ചക്കിടയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് ദളിത് വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിക്കപ്പെടുകയാണ് ഉണ്ടായതെന്നും സന്തോഷ് പറയുന്നു.
ദളിത് അനുകൂല നോവലായ 'പന്തിഭോജന'ത്തെക്കുറിച്ച് അനാവശ്യ ചർച്ചകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ചർച്ചയിൽ താൻ ആരെയും പേരെടുത്ത് പരാമർശിക്കുകയോ സവർണനെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല. ഏതോ തെറ്റിദ്ധാരണയുടെ പുറത്താണ് തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതും കേസെടുത്തതുമെന്ന് സന്തോഷ് പറഞ്ഞു.

