കുവൈത്ത് സിറ്റി: പാലക്കാട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട് വടക്കുന്തറ കുരുക്കോട്ടിൽ ചാത്തൂട്ടിൽ വീട്ടിൽ സി.ആർ. സന്തോഷ്‌കുമാർ ആണ് മരിച്ചത്. പരേതന് 44 വയസായിരുന്നു പ്രായം.

മിഷറഫ് കമ്പനിയിലെ ഡ്രാഫ്റ്റ്‌സ്മാൻ കമ്പനിയിലെ ഡ്രാഫ്റ്റ്‌സ്മാനാണ്. പ്രിയയാണ് ഭാര്യ. മക്കൾ: പ്രീന (എട്ട്), ഇഷാന (നാല്). ചെറിയപെരുന്നാൾ അവധിക്ക് നാട്ടിൽപോയ സന്തോഷ്‌കുമാർ കഴിഞ്ഞ പത്തിനാണ് കുവൈത്തിൽ തിരിച്ചത്തെിയത്.

ഒരുമ കുവൈത്ത് പ്രവർത്തകനായിരുന്നു. 11 വർഷമായി കുവൈത്തിൽ ജോലിചെയ്യുന്നു. കമ്പനി അധികൃതർ മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നു. സംസ്‌കാരം പിന്നീട് നാട്ടിൽ നടക്കും.