- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് മാധവന് മിച്ച ഭൂമി നൽകിയതിൽ അടൂർ പ്രകാശിനെതിരെ ത്വരിതാന്വേഷണം; ഉമ്മൻ ചാണ്ടിയെ കേസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വിജിലൻസ് കോടതി തള്ളി; സമഗ്രാന്വേഷണം വേണമെന്നും നിർദ്ദേശം
കൊച്ചി: വിവാദ നായകൻ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവ് നൽകി 112 ഏക്കർ മിച്ച ഭൂമി നൽകിയതിനെ കുറിച്ച് റവന്യൂമന്ത്രി അടൂർ പ്രകാശിനെതിരെ ത്വരിത പരിശോധനയ്ക്ക് മുവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി പി മാധവൻ ഉത്തരവിട്ടു. വഴിവിട്ട നീക്കങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ കേസിൽ പ്രതിചേർക്കണമെന്ന ആവശ്യം കോടി അംഗീകരിച്ചില്ല. കളമശേരി സ്വദേശിയും പൊതു പ്രവർത്തകനുമായ ജി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്. മിച്ചഭൂമിയായി നേരത്തെ ഏറ്റെടുത്ത വയൽ ഐടി പാർക്ക് സ്ഥാപിക്കാൻ എന്നാ പേരിൽ തിരികെ നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,റ വന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ്, റവന്യൂ വപ്പുക്കു അഡിഷണൽ ചിഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവൻ, ഐ ടി കമ്പനിയായി പറഞ്ഞിട്ടുള്ള ആർ.എം.ഇസഡ്. ഇക്കോ വേൾഡ് ഇൻഫ്രാ സ്ട്രക് ച്ചു ർ ലിമിറ്റഡ് എം.ഡി ബി.എം ജയശങ്കർ എന്നിവരെ ഒന്

കൊച്ചി: വിവാദ നായകൻ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവ് നൽകി 112 ഏക്കർ മിച്ച ഭൂമി നൽകിയതിനെ കുറിച്ച് റവന്യൂമന്ത്രി അടൂർ പ്രകാശിനെതിരെ ത്വരിത പരിശോധനയ്ക്ക് മുവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി പി മാധവൻ ഉത്തരവിട്ടു. വഴിവിട്ട നീക്കങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ കേസിൽ പ്രതിചേർക്കണമെന്ന ആവശ്യം കോടി അംഗീകരിച്ചില്ല. കളമശേരി സ്വദേശിയും പൊതു പ്രവർത്തകനുമായ ജി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്.
മിച്ചഭൂമിയായി നേരത്തെ ഏറ്റെടുത്ത വയൽ ഐടി പാർക്ക് സ്ഥാപിക്കാൻ എന്നാ പേരിൽ തിരികെ നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,റ വന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ്, റവന്യൂ വപ്പുക്കു അഡിഷണൽ ചിഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സ്ഥലം ഉടമ സന്തോഷ് മാധവൻ, ഐ ടി കമ്പനിയായി പറഞ്ഞിട്ടുള്ള ആർ.എം.ഇസഡ്. ഇക്കോ വേൾഡ് ഇൻഫ്രാ സ്ട്രക് ച്ചു ർ ലിമിറ്റഡ് എം.ഡി ബി.എം ജയശങ്കർ എന്നിവരെ ഒന്ന് മുതൽ അഞ്ചുവരെ പ്രതികൾ ആകിയാണ് ഗിരീഷ് ബാബു നൽകിയ ഹർജി. ഇതിൽ മുഖ്യമന്ത്രിയെ കോടതി ഒഴിവാക്കി. എന്നാൽ കേസ് അന്വേഷണ ഘട്ടത്തിൽ മുഖ്യമന്ത്രിക്ക് എതിരെ തെളിവ് കിട്ടിയാൽ അത് പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അന്വേഷണത്തിന് വിജിലൻസ് ഡയറക്ടറോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള ആദർശ് പ്രൈം പ്രൊജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നാ കമ്പനി എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ പുത്തൻവേലിക്കര വില്ലേജിൽ 95.44 ഏക്കർ നിലവും, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ മടത്തും പാടി വില്ലേജിൽ 32.41 ഏക്കർ നില വും 2006ൽ വാങ്ങിയിരുന്നു. ഈ ഭൂമി 1964 ലെ കേരളം ഭൂ പരിഷ്‌കരണ നിയമത്തിലെ 81(3) വകുപ്പ് പ്രകാരം സർക്കാർ മിച്ച ഭൂമിയായി 2009 ജനുവരി യിൽ ഏറ്റെടുത്തു.
ഇതിനെതിരെ സന്തോഷ് മാധവന്റെ കമ്പനി ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളുകയും ചെയ്തിരുന്നു. ഈ ഭൂമി ഹൈ ടെക് ഐടി പാർക്ക് സ്ഥാപിക്കാൻ സന്തോഷ് മാധവന് ബിനാമി ബന്ധമുള്ള സ്ഥാപനം അപേക്ഷ നൽകിയിരുന്നു.ഇതേ തുടന്നു ഭൂ പരിഷ്‌കരണ നിയമത്തിലെ 81(3) വകുപ്പിനു ഇളവ് അനുവദിച്ചു കൊണ്ട് 2016 മാർച്ച് 2 നു സർക്കാർ ഉത്തവരവിറക്കി. എന്നാൽ ഈ ഉത്തരവ് വിവാദം ആയതോടെ 2016 മാർച്ച് 23 നു ഇതേ ഉത്തരവ് പിൻവലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി പ്രഖ്യാപനം നടത്തിയെന്നും ഗിരീഷ് കുമാർ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

