കോഴിക്കോട്: മാസ്റ്റർപീസ് ബോക്‌സ് ഓഫീസ് കളക്ഷനിൽ മുന്നേറുമ്പോൾ ഇത് താൻ മുമ്പ് പ്രവചിച്ചതായിരുന്നുവെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. മക്കളേ, അങ്ങനെ എന്റെ പ്രവചനം ഫലിച്ചുട്ടോ എന്ന് പറഞ്ഞ് പണ്ഡിറ്റ് ഫേസ്‌ബുക്കിലാണ് കുറിപ്പിട്ടത്. 

മക്കളേ, അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചു ട്ടോ, മാസ്റ്റർപീസിന്റെ ആദ്യ ദിവസത്തെ കളക്ഷനിൽ ഇന്നോളം ഇറങ്ങിയ എല്ലാ സൂപ്പർ മെഗാ ഹിറ്റ് ചിത്രങ്ങളേയും ബഹുദൂരം പിന്നിലാക്കി. ചിത്രത്തിന്റെ നിർമ്മാതാക്കളായ റോയൽ സിനിമാസ് പുറത്തിറക്കിയ കണക്ക് പ്രകാരം ആദ്യദിന 5.11 കോടി നേടി. ആദൃ മൂന്നു ദിനങ്ങളിൽ 10 കോടിയിൽ അധികം കളക്റ്റ് ചെയ്തത്രേ...

'പുലി മുരുകനിൽ' ലാലേട്ടനോടൊപ്പം പുലി ഉണ്ടെങ്കിൽ, മാസ്റ്റർപീസിൽ മമ്മൂക്കയോടൊപ്പം ഒരു സിംഹം ( സന്തോഷ് പണ്ഡിറ്റ്) ഉണ്ടെന്ന് അന്നു ഞാൻ പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല.

ഇനി ഈ സിനിമാ ഏതെല്ലാം ചിത്രം റെക്കോർഡ് ബ്രേക്ക് ചെയ്യുമെന്ന് 50 ദിവസം കഴിഞ്ഞു ഞാൻ പോസ്റ്റ് ചെയ്യും, നോക്കിക്കോ..
ആ records കണ്ടു ആരും ഞെട്ടരുത്....

വാൽ കഷ്ണം:- ഇത്രയും കൃതൃമായി പ്രവചിച്ച എന്നെ സമ്മതിക്കണം....

-സന്തോഷ് പണ്ഡിറ്റ്