- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ ലോകത്ത് പാസ്‌പോർട്ടും കോടികളുമുള്ള മല്ലൃമാർക്ക് മാത്രം ജീവിച്ചാൽ മതിയോ? മധുവിനെ പോലത്തെ പാവപ്പെട്ടവർക്കും ജീവിക്കേണ്ടേ ? ഇതാണോ സാംസ്‌കാരിക കേരളം?'; മധുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ സന്തോഷ് പണ്ഡിറ്റ്
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. പാസ്‌പോർട്ടും കോടികളുമുള്ള മല്യമാർക്ക് മാത്രം ഈ ലോകത്ത് ജീവിച്ചാൽ മതിയോ. മധുവിനെ പോലുള്ള പാവപ്പെട്ടവർക്കും ജീവിക്കണ്ടേയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിച്ചു. എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്. നാം ഫാസിസ്റ്റ് ചിന്താഗതി വെടിഞ്ഞ് കുറെകൂടി സഹിഷ്ണുത കാണിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സന്തോശ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നിരവധി നിഷ്ഠൂരവും ക്രൂരവുമായ കൊലപാതകങ്ങൾക്കുമാണ് നാം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷി ആകുന്നത്....അട്ടപ്പാടിയിലെ യുവാവിനെ ആൾക്കൂട്ടം ചേർന്നു മർദ്ദിച്ചു കൊന്നതും (അതിനിടയിൽ കുറേ പേർ selfy എടുത്തു ആഘോഷിച്ചു),കണ്ണൂരിലെ ശുഹൈബിന്‌ടെ മൃഗീയമായ കൊലപാതകവും,ഗർഭസ്ഥ ശിശു പോലും ആക്രമണത്തിൽ കൊല്ലപ്പെടുന്നതും നമ്മുടെ മൃഗീയ സ്വഭാവത്തിന്‌ടെ ഉദാഹരണങ്ങളല്ലേ ?(കൂടാതെ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ ദിവസവും നടക്കുന്നു) എല്ലാ കൊലപാതകങ്ങളും അപലപനീയങ്ങളാണ്....ഇതാ
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. പാസ്‌പോർട്ടും കോടികളുമുള്ള മല്യമാർക്ക് മാത്രം ഈ ലോകത്ത് ജീവിച്ചാൽ മതിയോ. മധുവിനെ പോലുള്ള പാവപ്പെട്ടവർക്കും ജീവിക്കണ്ടേയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിച്ചു. എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്. നാം ഫാസിസ്റ്റ് ചിന്താഗതി വെടിഞ്ഞ് കുറെകൂടി സഹിഷ്ണുത കാണിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
സന്തോശ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിരവധി നിഷ്ഠൂരവും ക്രൂരവുമായ കൊലപാതകങ്ങൾക്കുമാണ്
നാം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷി ആകുന്നത്....
അട്ടപ്പാടിയിലെ യുവാവിനെ ആൾക്കൂട്ടം ചേർന്നു മർദ്ദിച്ചു
കൊന്നതും (അതിനിടയിൽ കുറേ പേർ selfy എടുത്തു ആഘോഷിച്ചു),
കണ്ണൂരിലെ ശുഹൈബിന്‌ടെ മൃഗീയമായ കൊലപാതകവും,
ഗർഭസ്ഥ ശിശു പോലും ആക്രമണത്തിൽ കൊല്ലപ്പെടുന്നതും
നമ്മുടെ മൃഗീയ സ്വഭാവത്തിന്‌ടെ ഉദാഹരണങ്ങളല്ലേ ?
(കൂടാതെ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ ദിവസവും നടക്കുന്നു)
എല്ലാ കൊലപാതകങ്ങളും അപലപനീയങ്ങളാണ്....
ഇതാണോ സാംസ്‌കാരിക കേരളം ?
ഇതാണോ No 1 സംസ്ഥാനം...?
ഈ ലോകത്ത് പാസ്‌പോർട്ടും, കോടികളുമുള്ള മല്ലൃമാർക്ക്
മാത്രം ജീവിച്ചാൽ മതിയോ ?
മധുവിനെ പോലത്തെ പാവപ്പെട്ടവർക്കും ജീവിക്കേണ്ടേ ?
നാം കുറെ കൂടി സഹിഷ്ണുത കാണിക്കുക....
ഫാസിസ്റ്റ് ചിന്താ ഗതി വെടിയുക...
100% സാക്ഷരത പ്രവൃത്തിയിൽ കൊണ്ടു വരിക....
എല്ലാം ഭാവിയിൽ ശരിയാകുമെന്നു വിശ്വസിക്കുന്നു....
By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...)