- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദനക്കുറിയും ഗോപിക്കുറിയും ബിജെപിയുടെ അടയാളമാകുന്നതെങ്ങിനെ?; ട്രോളന്മാർക്കെതിരെ സന്തോഷ് പണ്ഡിറ്റ്; അത്തരം അടയാളങ്ങൾ ഉപോഗിക്കുമ്പോൾ അത് ഹിന്ദുമതത്തെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും പ്രതികരണം
തിരുവനന്തപുരം:ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ ചിലർ ബോധപൂർവം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നെന്ന് സന്തോഷ് പണ്ഡിറ്റ്. ബിജെപിക്കാരെ സൂചിപ്പിക്കുവാൻ ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നതിനെതിരെയാണ് സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരിക്കുന്നത് അത്തരം സൂചനകൾ ഉപയോഗിക്കുന്നത് എന്തിനാണെന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം...ബിജെപി എന്ന പാർട്ടിയെ വിമർശിക്കുന്നു എന്നതിന്റെ ''മറവിൽ'' ചിലർ ട്രോളുകൾ ഉണ്ടാക്കുമ്പോൾ ബോധപൂർവം ഹിന്ദു സംസ്കാരത്തെ അധിക്ഷേധിപ്പിക്കുന്നതായി ശ്രദ്ധയിൽ പെടുന്നു . ഉദാഹരണത്തിന് ബിജെപി ക്കാരെ സൂചിപ്പിക്കുവാൻ ട്രോളിൽ വരുന്ന കഥാപാത്രത്തെ സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നു . എന്തിനു ?
നിങ്ങള്ക്ക് ഏതു പാർട്ടിക്കാരെയും വിമർശിക്കാം . പക്ഷെ അതിന്റെ മറവിൽ ഒരു മത വിഭാഗത്തെ ബോധപൂർവം കരി വാരിത്തേക്കരുത് എന്ന് മറ്റു മതസ്ഥരായ ട്രോളന്മാരെ വിനയപൂർവം ഓർമിപ്പിക്കുന്നു.ഹിന്ദു മതത്തിലെ മുഴുവൻ ആളുകളും ബിജെപി കാരല്ല , ഗോപി കുറിയോ ചന്ദനം തൊടുന്നവരും , ക്ഷേത്രത്തിൽ പോകുന്നവരും മുഴുവൻ ബിജെപി ക്കാർ അല്ല. (അങ്ങനെ എങ്കിൽ കേരളം ഇപ്പോൾ ബിജെപി ഭരിക്കുമായിരുന്നു )അതിനാൽ മറ്റു മതസ്ഥർ ആയ ആളുകൾ ബിജെപി ക്കെതിരെ ട്രോളുകൾ ഉണ്ടാക്കുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ഇനിയെങ്കിലും ചന്ദനക്കുറി മുതലായവ ഹിന്ദു മതവുമായി ബന്ധപ്പെട്ട ചിന്ഹങ്ങൾ നൽകരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു . ബിജെപി യുടെ വിമര്ശനത്തിന്റെ ''മറവിൽ'' ഹിന്ദു മത വിഭാഗക്കാരെ ഇനിയെങ്കിലും അപമാനിക്കുന്നത് നിർത്തും എന്ന് കരുതുന്നു .
(വാൽകഷ്ണം.. മുമ്പ് ശബരിമല വിഷയം ഉണ്ടായ സമയത്തു , അയ്യപ്പ സ്വാമിയുടെ ഫോട്ടോ ഇട്ടവരെ മുഴുവൻ സംഖി , ചാണകം എന്നൊക്കെ വിളിച്ചു മറ്റു മതത്തിലെ ചിലർ ക്രൂരമായി അധിക്ഷേപിച്ചിരുന്നു . ശബരിമലയിൽ ചെല്ലുന്നവരോ , ക്ഷേത്രങ്ങളിൽ പോകുന്നവർ മുഴുവനോ ബിജെപി ക്കാർ ആണോ ? ഇനിയെങ്കിലും ചിന്തിക്കുക . To give respect, To take respect.By Santhosh Pandit
(മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
മറുനാടന് മലയാളി ബ്യൂറോ