മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണത്തെ അപലപിച്ച് തന്റെ മനസ്സിലുള്ള ഇന്ത്യ ഇതല്ലെന്ന സംഗീതജ്ഞൻ എ.ആർ.റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. റഹ്മാൻ സിറിയയിലേക്കോ, ഇറാക്കിലേക്കോ പൊയ്‌ക്കോളൂ എന്ന തരത്തിലുള്ള വിദ്വേഷ പോസ്റ്റുകളായിരുന്നു ഏറെയും.

ഇതിന്റെ ചുവട് പിടിച്ച് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള സന്തോഷ് പണ്ഡിറ്റും റഹ്മാനെതിരെ വിമർശനവുമായി രംഗത്തെത്തി.താങ്കളുടെ പ്രതികരണം കണ്ടാൽ ഗൗരി ലങ്കേഷിന്റേത് ഇന്ത്യയിലെ ആദ്യത്തെ കൊലപാതകമാണെന്ന് തോന്നുമെന്നും മനസിലെ ഇന്ത്യ ഇങ്ങനെയല്ലെങ്കിൽ രാജ്യം വിട്ടുപൊയ്‌ക്കോളാനും പറയുന്നു സന്തോഷ് പണ്ഡിറ്റ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പ്രസ്‌ക്തഭാഗം

മഹാനായ സംഗീതഞ്ജൻ എ.ആർ.റഹ്മാൻ, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രമുഖ മാധൃമ പ്രവർത്തകയുടെ മരണത്തിൽ അപലപിച്ചത് മനസ്സിലാക്കാം. വൃക്തിപരമായി എനിക്കും ദുഃഖമുണ്ട്. പക്ഷേ തന്റെ പ്രതികരണത്തിൽ അദ്ദേഹം ഉപയോഗിച്ച വാക്കുകളിൽ വളരെ ദുഃഖമുണ്ട്. ഇത് അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ള ഇന്ത്യ അല്ല എന്നാണ് പറയുന്നത് (ഒരു മർഡർ നടക്കുന്നത് ഇന്തൃയിൽ ആദ്യമായിട്ടാണോ എന്തോ). സാർ, തമിഴ്‌നാട്ടിൽ എത്രയോ കർഷകർ കൃഷിനാശം വന്നും, ദാരിദ്ര്യത്താലും ആത്മഹതൃ ചെയ്യുന്നു. അതൊന്നും നിങ്ങൾ ഇതുവരെ അറിഞ്ഞില്ല? മലയാളത്തിലെ പ്രമുഖ നടിയെ ക്രൂരമായീ പീഡിപ്പിച്ചത് നിങ്ങൾ അറിഞ്ഞില്ലേ, ഡൽഹിയിൽ നിർഭയയുടെ കൊലപാതകം താങ്കൾ അറിഞ്ഞില്ലേ. കേരളത്തിൽ ഓരോ വർഷവും എത്രയോ പൊളിറ്റിക്കൽ മർഡേഴ്‌സ് നടക്കുന്നു. അതൊന്നും നിങ്ങൾ അറിഞ്ഞില്ലേ? കോയമ്പത്തൂർ സ്‌ഫോടനവും മുംബൈ ആക്രമണവും ഒരു പ്രൊഫസറുടെ കൈ വെട്ടിയപ്പോഴും കാശ്മീരിൽ ജവാന്മാരെ കൊല്ലുമ്പോഴും മുമ്പ് കേരളത്തിൽ സുനാമി വന്ന് എത്രയോപേർ മരിച്ചപ്പോഴും താങ്കളുടെ കാര്യമായ പ്രതികരണമൊന്നും കണ്ടില്ല... കാര്യം 1947 ൽ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയെങ്കിലും പല പല ജാതി, മതങ്ങൾ, കൾച്ചർ, ശൈലികൾ, സ്വഭാവരീതി കാരണം നൂറ് ശതമാനം ഇന്ത്യ ഇനിയും സെറ്റ്‌ആയിട്ടില്ല.നിങ്ങളുടെ പ്രതികരണം വായിച്ചാൽ ഇന്തൃയിൽ ഇങ്ങനൊരു
കൊലപാതകം ആദൃമായിട്ടാണെന്നു തോന്നും...!അതു പോലെ നിങ്ങളുടെ മനസ്സിൽ ഉള്ള ഇന്തൃ ഇങ്ങനെ അല്ലഎന്നും കണ്ടു.... അതു വായിച്ചപ്പോൾ താങ്കൾക്ക് ഇന്തൃ വിട്ട്
താങ്കളുടെ സ്വപ്നത്തിലെ 100% പെർഫക്റ്റ് ആയ രാജൃത്തിലേക്കു പോകുവാൻ താല്പരൃമുള്ളതായ് തോന്നി....എങ്കിൽ ഒട്ടും സമയം കളയണ്ടാ...എത്രയും പെട്ടെന്ന് പൊക്കൊളൂ...ഓൾ ഈസ് വാണ്ടഡ്...നൺ ഈസ് മോസ്റ്റ് വാണ്ടഡ്