- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലിറ്റർ അടിക്കുമ്പോൾ പകുതി ടാക്സ്; വില കുറക്കുവാൻ ജിഎസ്ടി മാത്രം നടപ്പിൽ ആക്കിയാൽ വില പകുതി ആകും; സംസ്ഥാന സർക്കാരാണ് ഇന്ധന വില കുറയണമെങ്കിൽ തീരുമാനം എടുക്കേണ്ടത്; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
കോഴിക്കോട്: ഇന്ധന വില കുറക്കാത്തതിൽ സംസ്ഥാന സർക്കാറിനെ പഴിച്ചു നടൻ സന്തോഷ് പണ്ഡിറ്റ്. വില കൂടുമ്പോൾ അതിൽ പകുതിയോളം കേന്ദ്രവും സംസ്ഥാനവും ഏർപ്പെടുത്തിയ നികുതിയാണ്. വില കുറക്കണമെങ്കിൽ ജിഎസ്ടി മാത്രം ഏർപ്പെടുത്തിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. അതിന് കേന്ദ്രം തയ്യാറായാലും സംസ്ഥാന സർക്കാരുകൾ തയ്യാറാവുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ് വിമർശിച്ചു. ഫേസ്ബുക്കിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം സൂചിപ്പിച്ചത്.
നിലവിൽ ഒരു ലിറ്റർ ഇന്ധനം അടിക്കുമ്പോൾ പകുതിയോളം നികുതിയാണ്. സംസ്ഥാന സർക്കാരാണ് ഇന്ധന വില കുറയണമെങ്കിൽ തീരുമാനം എടുക്കേണ്ടത്. ഇന്ധനവും ജിഎസ്ടിയും മത്രമായൽ ഇന്ത്യ മുഴുലൻ ഇന്ധനത്തിന് ഒരേ വിലയാകുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ:
'ഇന്ധനവില കൂടുമ്പോൾ അതിൽ പകുതിയും കേന്ദ്രവും, സംസ്ഥാനവും ഏർപ്പെടുത്തിയ നികുതി വിഹിതം ആണല്ലോ. ഇന്ധന വില കുറക്കുവാൻ ജിഎസ്ടി മാത്രം നടപ്പിൽ ആക്കിയാൽ വില പകുതി ആകും. പക്ഷെ കേന്ദ്ര സർക്കാർ തയ്യാറായാലും സംസ്ഥാനങ്ങൾ നികുതി കുറക്കുവാൻ തയ്യാറാകുന്നില്ല എന്ന് കേന്ദ്ര മന്ത്രി. സംസ്ഥാന സർക്കാരുകൾ ഡീസൽ പെട്രോൾ നികുതി കുറക്കുവാൻ തയ്യാറായാൽ വില പകുതിയാകും. നിലവിൽ ഒരു ലിറ്റർ അടിക്കുമ്പോൾ പകുതിയോളം നികുതി ആണ്. കേന്ദ്ര സർക്കാർ ആ നികുതി വേണ്ടെന്നു വെക്കുവാൻ തയ്യാറാണത്രേ. ഇനി ഇന്ധന വില കുറയണം എങ്കിൽ സംസ്ഥാന സർക്കാരുകൾ തീരുമാനം എടുക്കേണ്ടി വരും .. ഇന്ധനവും GST മാത്രം ആക്കിയാൽ ഇന്ത്യ മുഴുവൻ ഒരേ വിലയാകും'.
അതേസമയം കേരളത്തിൽ തുടർച്ചയായ 13-ാം ദിവസവും പെട്രോൾ വിലയിൽ വർധനവ് ഉണ്ടായി. വിവിധ നഗരങ്ങളിൽ പെട്രോളിന് 45 പൈസയാണ് ഉയർന്നത്. കഴിഞ്ഞ 12 ദിവസംകൊണ്ട് പെട്രോളിന് മൂന്ന് രൂപ 68 പൈസയാണ് കൂടിയത്. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 92.91 രൂപയാണ് വില. എന്നാൽ ഡീസൽ വിലയിൽ ഇടിവ് സംഭവിച്ചു. 75 പൈസ ഇടിഞ്ഞ് ഇന്ന് ഒരു ലിറ്റർ ഡീസലിന് 86.22 രൂപയാണ് വില.
കൊച്ചിയിൽ പെട്രോളിന് 90.46 രൂപയാണ് വില. ഡീസലിന് 85.08 രൂപയും. കോഴിക്കോട് 90.84 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില.