- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം സിനിമയാണേൽ ഭക്ഷണം തൊട്ട് എല്ലാം അടിച്ചുവാരി വൃത്തിയാക്കി കൊടുക്കുന്നത് വരെയുള്ള എ ടു ഇസഡ് നമ്മൾ തന്നെ ചെയ്യണമല്ലോ..? ആക്ടർ മാത്രമാകുമ്പോൾ ശാന്തിയും സമാധാനവുമുണ്ട്; കാത്തിരിക്കുന്നത് മമ്മൂക്കയ്ക്ക് ഒപ്പമുള്ള അഭിനയ നിമിഷം: സന്തോഷ് പണ്ഡിറ്റ് മറുനാടനോട്
കൊച്ചി: മമ്മൂട്ടിക്കൊപ്പം മുഴുനീളൻ കഥാപാത്രമായി ബിഗ് ബജറ്റ് സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് സന്തോഷ് പണ്ഡിറ്റ്.രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. പുലിമുരുഗന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. എട്ട് സിനിമ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ശേഷമാണ് സന്തോഷ് പണ്ഡിറ്റ് മറ്റൊരു സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. സ്വന്തം ചിത്രമായ ഒരുക്കു സതീശന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം വന്നെത്തുന്നത്. മമ്മൂട്ടിയോടൊപ്പം മുഴുനീളൻ കഥാപത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ പണ്ഡിറ്റ്. 'ഞാൻ വളരെ ത്രില്ലിലാണ്. സന്തോഷ് പണ്ഡിറ്റ് പറയുന്നു.... നമ്മുടേതാല്ലത്തൊരു വർക്ക് ചെയ്യുന്നു. ശരിക്കും പറഞ്ഞാൽ ടെൻഷൻ കുറവാണ്. കാരണം, സ്വന്തം സിനിമയാണേൽ എ ടു ഇസഡ് നമ്മൾ തന്നെ ചെയ്യണമല്ലോ..? ഭക്ഷണം തൊട്ട് എല്ലാം അടിച്ചുവാരി വൃത്തിയാക്കി
കൊച്ചി: മമ്മൂട്ടിക്കൊപ്പം മുഴുനീളൻ കഥാപാത്രമായി ബിഗ് ബജറ്റ് സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് സന്തോഷ് പണ്ഡിറ്റ്.രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. പുലിമുരുഗന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. എട്ട് സിനിമ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ശേഷമാണ് സന്തോഷ് പണ്ഡിറ്റ് മറ്റൊരു സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. സ്വന്തം ചിത്രമായ ഒരുക്കു സതീശന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം വന്നെത്തുന്നത്. മമ്മൂട്ടിയോടൊപ്പം മുഴുനീളൻ കഥാപത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ പണ്ഡിറ്റ്.
'ഞാൻ വളരെ ത്രില്ലിലാണ്. സന്തോഷ് പണ്ഡിറ്റ് പറയുന്നു.... നമ്മുടേതാല്ലത്തൊരു വർക്ക് ചെയ്യുന്നു. ശരിക്കും പറഞ്ഞാൽ ടെൻഷൻ കുറവാണ്. കാരണം, സ്വന്തം സിനിമയാണേൽ എ ടു ഇസഡ് നമ്മൾ തന്നെ ചെയ്യണമല്ലോ..? ഭക്ഷണം തൊട്ട് എല്ലാം അടിച്ചുവാരി വൃത്തിയാക്കി കൊടുക്കുന്നത് വരെയുള്ള വർക്ക് നമ്മൾ ചെയ്യുന്നതിൽ നിന്നും, നമ്മുക്കൊരു ആക്ടർ എന്ന നിലയിൽ മാത്രം നിന്നാൽ മതിയെന്നത് ശാന്തിയും സമാധാനവും ഉണ്ട്. പിന്നെ സിനിമയിൽ വന്നതിന്റെ ലക്ഷ്യം തന്നെ ഇതാണ്. അതിൽ സന്തോഷമുണ്ട്. എന്റെ സ്വന്തം സിനിമയായ ഉരുക്കു സതീഷന്റെ ചെറിയൊരു ഭാഗം പെൻഡിങ്ങിലാണ്. അതിപ്പോൾ ഈ സിനിമയ്ക്ക് ശേഷമേ ചെയ്യാൻ പറ്റൂ. അതുകൊണ്ട് ആ ചിത്രം രണ്ട് മാസം താമസിക്കും. കാരണം തലമുടി മൊട്ട അടിക്കണമല്ലോ..? ഫ്രീ ടൈം കിട്ടിയാലും ചെയ്യാൻ പറ്റില്ല. തലമുടി മൊട്ട അടിക്കണമല്ലോ..?
ക്യാരക്ടർ എന്താണെന്ന് പറയരുതെന്നാണ് നിർദ്ദേശം. എന്റെ സിനിമ ആണേൽ പറയാമായിരുന്നു. അതിനാൽ സിനിമയുടെ മറ്റ് കാര്യങ്ങൾ ചോദിക്കരുത്. (ചിരിയോടെ) എല്ലാവരും നല്ലരീതിയിൽ കെയർ ചെയ്യുന്നുണ്ട്. പരസ്പര ബഹുമാനത്തോടെയാണ് എല്ലാം മുന്നോട്ട് നീങ്ങുന്നത്. പതിനെട്ടിനാണ് ചിത്രീകരണം തുടങ്ങിയത്. മുകേഷ് സാറുമായിട്ടായിരുന്നു ആദ്യ ഷോട്ട്. ഇപ്പോൾ ബിജു കുട്ടനുമായുള്ള സീനുകളാണ് ചെയ്യുന്നത്. മമ്മുക്കയ്ക്ക് ഒപ്പമുള്ള അഭിനയം, എന്ന ആ ഒരു നിമിഷമാണ് ഞാൻ കാത്തിരിക്കുന്നത്. മറ്റൊരു സംവിധാകയന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് അഭിനയിക്കുന്നതിനാൽ, എന്റെ അഭിനയം വളരെയധികം മെച്ചപ്പെടുത്താൻ പറ്റുന്നുണ്ട്. ഈ സിനിയിലേക്ക് എങ്ങനെ എത്തിയെന്ന് ചോദിച്ചാൽ അത് തികച്ചും യാദൃശ്ചികമാണ്.
സംവിധായകനും തിരക്കഥകൃത്തും നിർമ്മാതാവുമെല്ലാം ചിത്രത്തിന്റെ ചർച്ചയിലിരിക്കുമ്പോൾ ഉദയകൃഷ്ണ സാറാണ്, ആ റോളിന് പറ്റുന്നത് സന്തോഷ് പണ്ഡിറ്റാണെന്ന് ആദ്യം പറയുന്നത്. തുടർന്ന് അവർ എന്നെ വിളിച്ചു. 60 ദിവസത്തെ ഡേറ്റ് ചോദിച്ച് വിളിച്ചു. വിളിച്ചപ്പോൾ ഞാൻ വളരെ സ്തബ്ദനായി. അപ്പോൾ ഞാൻ പറഞ്ഞു, എന്റെ തലമൊട്ട അടിച്ചേക്കുവാണെന്ന്. അപ്പോൾ അവർ പറഞ്ഞു, ഞങ്ങൾക്ക് മുടിയുള്ള സന്തോഷിനെയാണ് വേണ്ടതെന്ന്. അപ്പോൾ തന്നെ സ്വന്തം വർക്ക് നിർത്തി. കാരണം, ഞാൻ മനസ്സിൽ ആലോചിച്ച ഒന്നാണിത്. അതിലേക്ക് നല്ല ഒരു ഓപ്പണിംങ്ങ് കിട്ടിയതിൽ നല്ല സന്തോഷമുണ്ട്. പണ്ഡിറ്റ് പറയുന്നു...
കൊല്ലം ഫാത്തിമ മാതാ കോളേജിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ച അന്നുമുതൽതന്നെ സന്തോഷും അഭിനയിച്ചു തുടങ്ങി. മെയ് നാലിന് മമ്മൂട്ടിയും സിനിമയുടെ ചിത്രീകരണത്തിലേക്ക് എത്തും. ക്യാമ്പസ് പശ്ചാത്തലാണ് ചിത്രത്തിന്റെ കഥ. ഉണ്ണിമുകുന്ദൻ ഉൾപ്പടെയുള്ള യുവനിരയുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഓണത്തിന് തീയ്യറ്ററുകളിൽ എത്തും.