- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണു മമ്മുട്ടിയുടേയും മോഹൻലാലിന്റെയും ഒപ്പം അഭിനയിക്കുക എന്നത്: അതിന്റെ ത്രില്ലിലാണു താൻ; കൊല്ലത്തെ സെറ്റിൽ സന്തോഷ് പണ്ഡിറ്റ് ഹാപ്പിയാണ്; വീഡിയോ കാണാം
കൊല്ലം: ഇതുപോലെ ഒരു അവസരം ആഗ്രഹിച്ചിരുന്നു പക്ഷേ കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല - പറയുന്നത് സന്തോഷ് പണ്ഡിറ്റാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷണയാണ്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സന്തോഷ് പണ്ഡിറ്റ് മനസ്സ് തുറക്കുന്നത്. ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണു മമ്മുട്ടിയുടേയും മോഹൻലാലിന്റെയും സിനിമയിൽ അഭിനയിക്കുക എന്നത്. അതിന്റെ ത്രില്ലിലാണു താൻ എന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നും എപ്പോഴും എന്റെ ലക്ഷ്യം മുഖ്യധാര സിനിമകളായിരുന്നു, പക്ഷേ ആരോടും നേരിട്ടു പോയി വേഷം ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. ഇപ്പോഴും ഇല്ല. അങ്ങനെ ചോദിക്കണം എങ്കിൽ അഭിനയിത്തിൽ മുൻപരിചയം വേണം. ഞാൻ ഇത്രയും സിനിമകൾ എടുത്തത് എക്സ്പീരിയൻസിനു വേണ്ടിയാണ്. എന്റെ സിനിമകളാണ് എന്നെ മുഖ്യധാരയിലേയ്ക്ക് എത്തിച്ചത്. മാർഗം ലക്ഷ്യത്തെ സാധുകരിക്കുന്നു എന്നാണല്ലോ. എന്റെ ലക്ഷ്യം എന്നും ഇതായിരുന്നു എന്നു സന്തോഷ് പണ്ഡിറ്റ് പറയുന്നു. മമ്മൂട്ടിയ
കൊല്ലം: ഇതുപോലെ ഒരു അവസരം ആഗ്രഹിച്ചിരുന്നു പക്ഷേ കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല - പറയുന്നത് സന്തോഷ് പണ്ഡിറ്റാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷണയാണ്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സന്തോഷ് പണ്ഡിറ്റ് മനസ്സ് തുറക്കുന്നത്.
ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണു മമ്മുട്ടിയുടേയും മോഹൻലാലിന്റെയും സിനിമയിൽ അഭിനയിക്കുക എന്നത്. അതിന്റെ ത്രില്ലിലാണു താൻ എന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നും എപ്പോഴും എന്റെ ലക്ഷ്യം മുഖ്യധാര സിനിമകളായിരുന്നു, പക്ഷേ ആരോടും നേരിട്ടു പോയി വേഷം ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. ഇപ്പോഴും ഇല്ല. അങ്ങനെ ചോദിക്കണം എങ്കിൽ അഭിനയിത്തിൽ മുൻപരിചയം വേണം. ഞാൻ ഇത്രയും സിനിമകൾ എടുത്തത് എക്സ്പീരിയൻസിനു വേണ്ടിയാണ്. എന്റെ സിനിമകളാണ് എന്നെ മുഖ്യധാരയിലേയ്ക്ക് എത്തിച്ചത്. മാർഗം ലക്ഷ്യത്തെ സാധുകരിക്കുന്നു എന്നാണല്ലോ. എന്റെ ലക്ഷ്യം എന്നും ഇതായിരുന്നു എന്നു സന്തോഷ് പണ്ഡിറ്റ് പറയുന്നു.
മമ്മൂട്ടിയോടു ഒപ്പമുള്ള ചിത്രം കമ്മിറ്റ് ചെയ്തതു കാരണം സ്വന്തം സിനിമ ഉരുക്കു സതീശന്റെ ഷൂട്ടിങ് മാറ്റി വയ്ക്കേണ്ടി വന്നു. അതിലൊന്നും സന്തോഷ് പണ്ഡിറ്റിന് വിഷമമില്ല. ഉരുക്കു സതീശനിൽ തലമൊട്ടയടിച്ച ഗെറ്റപ്പാണ്. ആ ഗെറ്റപ്പ് ഈ സിനിമയിൽ പറ്റില്ല. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിഗ് തീർന്നാലുടൻ ഉരുക്കു സതീശന്റെ വർക്കുകൾ പുനരാരംഭിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കിയിട്ടുണ്ട്.